HOME
DETAILS

അതിര്‍ത്തി പ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകം; നിഷ്‌ക്രിയമായി പൊലിസ്

  
backup
May 12 2018 | 07:05 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf-3

 

പുതുനഗരം: അതിര്‍ത്തി പ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതിനെതിരേ പൊലിസ് നിഷ്‌ക്രിയമാകുന്നത് നാട്ടുകാര്‍ക്ക് വിനയാകുന്നു. മീനാക്ഷിപുരം, ഗോപാലപുരം, കൊഴിഞ്ഞമ്പാറ, ചെമ്മണാമ്പതി, ഗോവിന്ദാപുരം പ്രദേശങ്ങളിലാണ് കഴിഞ്ഞ ആറുമാസത്തോളമായി ഇറച്ചിമാലിന്യങ്ങള്‍, ആശുപത്രിമാലിന്യങ്ങള്‍, രാസമാലിന്യങ്ങള്‍ എന്നിവ വ്യാപകമായി നിക്ഷേപിക്കുന്നത്. ഇതിനെതിരേ വിവിധ രാഷ്ട്രീയപര്‍ട്ടികളും സംഘടനകളും അതത് തദ്ദേശ സ്ഥപനങ്ങളില്‍ സമരങ്ങളിമായി നീങ്ങേണ്ട അവസ്ഥയാണ്. കഴിഞ്ഞ ഒന്നരമാസത്തോളമായി കൊഴിഞ്ഞാമ്പറയിലും അഞ്ചാം മൈലിലും കോഴിമാലിന്യങ്ങള്‍ സ്വകാര്യ തോട്ടത്തില്‍ നിക്ഷേപിച്ചത് പുറത്തെടുത്ത് നീക്കണമെന്നാവശ്യപെട്ട്് നാട്ടുകാര്‍ റോഡ് ഉപരോധവും പഞ്ചായത്ത് ഉപരോധവും നടത്തിയതിനുശേഷമാണ് മാലിന്യം നീക്കാന്‍ പഞ്ചായത്ത് തയ്യാറായത്.ഗോപാലപുരത്തും വേലന്താവളത്തും സമാനമായ രീതിയില്‍മാലിന്യങ്ങളുടെ നിക്ഷേപം സ്വകാര്യ പറമ്പുകളില്‍ വ്യാപകമായതിനെതുടര്‍ന്ന് നാട്ടുകാര്‍ സമര രംഗത്തിറങ്ങിയിരിക്കുകയാണ്.
എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുമാണ് ആശുപത്രിമാലിന്യങ്ങളും ഇറച്ചിമാലിന്യങ്ങളും വ്യാപകമായതോതില്‍ അതിര്‍ത്തി പഞ്ചായത്തുകളില്‍ നിക്ഷേപിക്കനെത്തുന്നത്. ആളൊഴിഞ്ഞ പറമ്പുകളില്‍ ഒരു ലോറി മാലിന്യത്തിന 4,000 മുതല്‍ 5,400 രൂപ വരെ നല്‍കിയാണ് നിക്ഷേപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കുഴികള്‍ എടുക്കാനുള്ള ചിവലവും മാലിന്യം നിക്ഷേപിക്കുന്നവര്‍ ഏറ്റെടുക്കുമെന്നതിനാല്‍ സ്വകാര്യ പറമ്പ് ഉടമകള്‍ മാലിന്യ നിക്ഷേപത്തിന് തയ്യാറാകുന്നതാണ് അതിര്‍ത്തി പ്രദേശങ്ങള്‍മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറുന്നത്.
മുതലമട പഞ്ചായത്തില്‍ രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരേ പൊലിസ് കര്‍ശനമായ നടപടിയെടുത്തെങ്കിലും നിലവില്‍ മുതലമടയിലെ മാലിന്യ നിക്ഷേപത്തിനെതിരേ നടപടിയെടുക്കാന്‍ തയ്യാറാവാത്തതാണ് പ്രതസന്ധികള്‍ക്ക് വഴിവച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുതലമട മുതല്‍ വടകരപ്പതി, പുതുശ്ശേരി വരെയുള്ള പഞ്ചായത്തുകളില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മാലിന്യംങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേയും അതിനായി സ്ഥലം സജ്ജീകരിച്ചുനല്‍കുന്നവര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago