HOME
DETAILS
MAL
ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
backup
March 16 2017 | 20:03 PM
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2016-17 സാമ്പത്തീക വര്‍ഷത്തില്‍ നടപ്പാക്കുന്ന സമഗ്രപച്ചക്കറി കൃഷിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് പച്ചക്കറി കൃഷി ആരംഭിച്ചു.
കൃഷിയുടെ വിത്ത് നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നമ്മ ഷൈന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജാന്‍സി ജോര്‍ജ്, ജോസി ജോളി, ഒ.പി.ബേബി, മെമ്പര്‍മാരായ പായിപ്ര കൃഷ്ണന്, ഒ.സി.ഏലിയാസ്, ബാബു ഐസക്ക,് ടി.എച്ച്.ബബിത എന്നിവര്‍ സമ്പന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."