ചവര്‍പാടത്തു പൊന്നുവിളയിച്ചു യുവ മാതൃക: 'ചൂര്‍ണ്ണിക്കര കുത്തരി' വിതരണ ഉദ്ഘാടനം നാളെ
ആലുവ: ചവര്‍പാടത്തു പൊന്നു വിളയിച്ചെടുത്ത യുവ കൂട്ടായ്മ സംസഥാനത്തിനു തന്നെ മാതൃകയായി. ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും അടയാളം പുരുഷ സ്വയം സഹായ സംഘവും സംയുക്ത ആഭിമുഖ്യത്തില്‍ ചവര്‍പാടത്ത് നടത്തിയ തരിശുനില നെല്‍കൃഷിയുടെ ഉല്പന്നമായ അരിയുടെ വിതരണ ഉദ്ഘാടനം ശനിയാഴ്ച്ച മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും.
മെട്രോ യാര്‍ഡിന് സമീപം കഴിഞ്ഞ 16 വര്‍ഷമായി തരിശ്ശായിക്കിടന്ന ചവര്‍പാടം പാമ്പാക്കുട ഗ്രീന്‍ ആര്‍മിയുടെ വിദഗ്ധ തൊഴിലാളികളുടെ സഹായത്തോട് കൂടി കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നെല്‍കൃഷി ഇറക്കിയത്.
മണ്ണ് പരിശോധന അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ വളപ്രയോഗവും ജല പരിപാലനവും ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗങ്ങളും അനുസരിച്ചാണ് നെല്ല് ഉത്പാദനം നടത്തിയത്. മട്ട ഇനങ്ങളായ കാഞ്ചന, ജ്യോതി എന്നിവയാണ് വിത്തായി ഇറക്കിയത്. ശരാശരി വിളവ് ഹെക്ടറിന് ഏഴ് ടെണ്ണും, 9.86 ടെണ്ണുമാണ് ലഭിച്ചിട്ടുളളത്. ഇത് സംസ്ഥാനത്ത് ലഭ്യമായതില്‍ ഏറ്റവും നല്ല വിളവാണ്.
നെല്ല് അരിയാക്കി രണ്ട് കിലോഗ്രാം പാക്കറ്റുകളിലാക്കി ചൂര്‍ണ്ണിക്കര കുത്തരി എന്ന പേരില്‍ കിലോയക്ക് 35 രൂപ പ്രകാരം സബ്സിഡി നിരക്കിലാണ് വില്ക്കാന് ഉദ്ദേശിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലെ അതാത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് വികസ സമിതികള്‍ വഴിയാണ് വിതരണം കുറ്റമറ്റ രീതയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എപി ഉദയകുമാര്‍, കൃഷി ഓഫീസര്‍ ജോണ്‍ ഷെറി, പഞ്ചായത്ത് സെക്രട്ടറി ഡെന്നിസ് കൊറയ, അടയാളം ഭാരവാഹികളായ അന്‍സാര്‍, നജീബ് , ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."