കലക്ടറേറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂര അടര്‍ന്നു വീണു
കാക്കനാട്: കലക്ടറേറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂര അടര്‍ന്നു വീണു. ജീവനക്കാര്‍ ഭയംകൊണ്ട് നെട്ടോട്ടമോടി. കലക്ടറേറ്റ് കെട്ടിടത്തിന്റെ കിഴക്കു ഭാഗത്തുള്ള മെട്രോറെയില്‍ സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന്റെ മേല്‍ക്കൂരയാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഇടിഞ്ഞു താഴെവീണത്.
മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ഭാഗം താഴെ വീണു ജീവനക്കാര്‍ ഇരിക്കുന്ന എല്ലാ ഭഗത്തേക്കും തെറിച്ചു വീണു. മേല്‍ക്കൂര തകര്‍ന്ന ഭാഗം ജീവനക്കാര്‍ ആരും തന്നെയില്ലാതിരുന്നതിനാല്‍ ആളപായമില്ല.
മെട്രോ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ 40 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. മേല്‍ക്കൂര കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ താഴെ വീണതോടെ ജീവനക്കാര്‍ക്കും നാലു ഭാഗത്തേക്ക് ഓടി. സംഭവം സംബന്ധിച്ച് കലക്ടറേറ്റിലെ പൊതുമരാമത്ത് വകുപ്പിനെ വിവരംധരിപ്പച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ പല ഭാഗത്തും മേല്‍ക്കൂരയില്‍ വിള്ളല്‍ ഉള്ളതായും സിമന്റ് തേച്ചിട്ടുള്ള ഭാഗം ഏതു സമയവും അടര്‍ന്നു വീഴുമെന്ന അവസ്ഥയിലാണ് ഉള്ളതെന്നു ജീവനക്കാര്‍ പറഞ്ഞു. സമീപത്ത് ഭിത്തി തുരക്കുന്നതടക്കമുള്ള ജോലികള്‍ നടക്കുന്നതുമൂലമാകാം കോണ്‍ക്രീറ്റ് അടര്‍ന്നു വീഴാന്‍ കാരണമെന്നാണ് അനുമാനിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."