HOME
DETAILS
MAL
തൊഴില്‍ വകുപ്പ് പരിശോധന: രണ്ട് വന്‍കിട നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചു
backup
May 12 2018 | 08:05 AM
കണ്ണൂര്‍: വിവിധ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തീവ്രപരിശോധനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണ രണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. പൊടിക്കുണ്ടിലെ അസറ്റ് ഹോംസ്, ദക്ഷിണ് ഹോട്ടല്‍ സൈറ്റ് എന്നീ പ്രവൃത്തികളാണ് നിര്‍ത്തിവെപ്പിച്ചത്. മറ്റ് പ്രവൃത്തി സ്ഥലങ്ങളിലും വിവിധ തൊഴില്‍ നിയമലംഘനങ്ങള്‍ പരിഹരിക്കുവാന്‍ നിയമ നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലില്‍ രണ്ട് തൊഴിലാളികള്‍ക്ക് ജീവാപായമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി സുരക്ഷാ മാനദണ്ഡ പാലനം കര്‍ക്കശമാക്കാനുള്ള തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണമാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."