ജില്ലയില്‍ ഭൂരേഖാ സര്‍വെ ഫയലുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും: കലക്ടര്‍
കാക്കനാട്: ജില്ലയില്‍ ഭൂരേഖാ സര്‍വെ ഫയലുകള്‍ തീര്‍പ്പാക്കുന്ന ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. ഫീല്‍ഡുതലത്തിലും ഓഫീസ് തലത്തിലും ഫയലുകള്‍ തീര്‍പ്പാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ്.
ഈ മാസം 31 ഓടെ ഫീല്‍ഡുതലത്തില്‍ പൂര്‍ത്തിയാകും. ഓഫിസ് തലത്തില്‍ ഏപ്രില്‍ 30ന് ഫയലുകളില്‍ തീര്‍പ്പു കല്‍പിക്കും. ഏഴു താലൂക്കുകളിലായി 71 സര്‍വെയര്‍മാരാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞമാസം ഏഴുതാലൂക്കുകളിലായി 1581 ഫയലുകള്‍ തീര്‍പ്പാക്കി. മൊത്തം 3578 ഫയലുകളാണുള്ളത്. അതേസമയം ഫീല്‍ഡ്തലത്തില്‍ മാര്‍ച്ച് പത്തുവരെ 2176 ഫയലുകള്‍ തീര്‍പ്പാക്കി.
കുന്നത്തുനാട് താലൂക്കിലാണ് ഏറ്റവും ഫയലുകള്‍ കൈകാര്യം ചെയ്തത് 519. വിവിധ താലൂക്കുകളിലായി 1402 ഫയലുകളില്‍മേല്‍ ഫീല്‍ഡ് ജോലികള്‍ നടന്നുവരുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."