അഴിമുഖ ഫെറി സര്‍വീസ് അനിശ്ചിതത്വത്തില്‍; പുതിയ കരാറിന് നഗരസഭയുടെ നീക്കം
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ഫെറി സര്‍വീസ് സ്തംഭനം തുടരുന്നു. കഴിഞ്ഞ ഏട്ട് ദിവസമായി തുടരുന്ന അഴിമുഖ ബോട്ട് യാത്രാ തടസം അനിശ്ചിതമായി നീളുമെന്നാണ് സൂചനകള്‍. സര്‍വീസിനായുള്ള ബോട്ടിനായി പുതിയ കരാറിന് നഗരസഭ നീക്കം തുടങ്ങിയതായാണ് വിവരം.
ഒന്നര വര്‍ഷം മുമ്പുണ്ടായ ബോട്ട് ദുരന്തത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന പാപ്പി ബോട്ടാണ് സര്‍വീസ് നടത്തിയിരുന്നത്. കരാറുകാരന്‍ ആറ് ലക്ഷം രൂപ കുടിശ്ശിക വരുത്തുകയും ബോട്ടുടമയ്ക്ക് നല്‍കിയ ചെക്ക് മടങ്ങുകയും ചെയ്തതോടെയാണ് മുന്‍കൂട്ടി അറിയിച്ച് പാപ്പി മാര്‍ച്ച് 8 മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചത്.
ഇതോടെ അഴിമുഖ സര്‍വീസിനെ ആശ്രയിച്ചിരുന്ന വിദ്യാര്‍ഥികളും സാധാരണക്കാരുമടക്കം ആയിരങ്ങള്‍ ദുരിതത്തിലായി. കരാറുകാരന് നഗരസഭ പണം നല്‍കുന്നതായാണ് ഭരണ കേന്ദ്രങ്ങള്‍ പറയുന്നത്. സര്‍വീസ് സതംഭനം കരാര്‍ ലംഘനമാണെന്ന് പറയുമ്പോഴും നിയമാനുസൃത നഷ്ടപരിഹാരത്തിനായി നഗരസഭ ശ്രമങ്ങള്‍ നടത്താത്തത് ഏറെ സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
മുന്‍ കാലങ്ങളിലുള്ള രണ്ട് ബോട്ട് ഒന്നാക്കിയും ഇപ്പോള്‍ സ്തംഭിപ്പിച്ചും ജനങ്ങളെ യാത്ര ദുരിതത്തിലാക്കി ഭരണ കൂടം വെല്ലുവിളിക്കുകയാണന്നാണ് യാത്രാക്കരുടെ പ്രതികരണം.
നഗരസഭ ബോട്ടുടമയുമായി കരാറിലേര്‍പ്പെടാതെയുള്ള നടപടിയെ കുറിച്ച് വിജിലന്‍സ് അന്വേക്ഷണം നടത്തണമെന്ന് ജനകീയാവശ്യം ഉയര്‍ന്നു കഴിഞ്ഞു. പ്രതിദിനം രണ്ടായിരത്തോളം പേര്‍ കടത്ത് കടക്കുന്ന അഴിമുഖ സര്‍വീസ് സ്തംഭന പരിഹാരത്തിനുള്ള നഗരസഭ അവഗണന ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു പുതിയ ബോട്ട് കരാര്‍ നടപടികളുടെ കാലതാമസം ഫെറി സര്‍വ്വീസ് തുടങ്ങുവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."