നരേയ്ന്റെ വെടിക്കെട്ടില്‍ സീസണിലെ ടോപ് സ്കോറില്‍ കൊല്‍ക്കത്ത
ഇന്‍ഡോര്‍: ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയവര്‍ക്ക് റണ്‍ വിരുന്നൊരുക്കി സുനില്‍ നരേയ്ന്. 36 പന്തില്‍ നിന്നും 75 റണ്‍സാണ് താരം പഞ്ചാബ് ബൗളര്‍മാരില്‍ നിന്നും അടിച്ചെടുത്തത്. നായകന് ദിനേശ് കാര്‍ത്തിക്കും മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി. 23 പന്തില്‍ നിന്നാണ് കാര്ത്തക്ക് 50 റണ്‍സ് നേടിയത്. കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നേടി.
സ്കോര്‍: 245/6
ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു പഞ്ചാബ് നായകന് അശ്വിന്. അഞ്ചാം ഓവറില്‍ ക്രിസ് ലിന്നിന്റെ (27) വിക്കറ്റ് വീഴത്തി ടൈം നായകന്റെ തീരുമാനം ശരിയെന്നു വച്ചു. എന്നാല്‍, പിന്നീട് നടന്നത് നരേയ്ന്റെ താണ്ഡവമായിരുന്നു. ഉത്തപ്പയെ സാക്ഷി നിര്‍ത്തിയാണ് നരേയ്ന് താണ്ഡവമാടിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സാണ് നേടിയത്. ഒമ്പത് ഫോറും നാലു സിക്സറുകളുമാണ് തന്റെ ഇന്നിങ്സില്‍ നരേയ്ന് അടിച്ചെടുത്തത്. 24 റണ്‍സെടുത്ത് ഉത്തപ്പ നരേയ്ന് മികച്ച പിന്തുണ നല്കി. നേരയ്നെ ടൈ കീപ്പര്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. ആ ഓവറില്‍ തന്നെ ഉത്തപ്പയും ക്രീസ് വിട്ടു.
പിന്നീടെത്തിയ നായകന് ദിനേശ് കാര്‍ത്തിക്കും റസ്സലും ടീം സ്കോര്‍ ഉയര്‍ത്തി. അര്‍ധസെഞ്ച്വറി നേടിയ കാര്‍ത്തിക്കും 14 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ റസ്സലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 76 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്.
ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ 245 റണ്‍സ്. കൊല്‍ക്കത്തയ്ക്കെതിരേ ഡല്‍ഹി നേടിയ 219 റണ്‍സാണ് രണ്ടാമത്. വെടിക്കെട്ടുകളുടെ പൂരം നിറഞ്ഞ ഇന്‍ഡോറില്‍ പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല് മറ്റൊരു വിരുന്നൊരുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."