കുട്ടികള്‍ക്ക് നല്ല ബാല്യം നല്‍കിയാല്‍ അവര്‍ രക്ഷിതാക്കള്‍ക്ക് നല്ല വാര്‍ധക്യവും നല്‍കും: മുരുകന്‍ കാട്ടാക്കട
കൂത്താട്ടുകുളം: രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്ല ബാല്യം നല്‍കിയാല്‍ അവര്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അവര്‍ നല്ല വാര്‍ധക്യം നല്‍കുമെന്ന് കവി മുരുകന്‍ കാട്ടാക്കട. കൂത്താട്ടുകുളത്ത് ഗവ.യു.പി സ്‌കൂള്‍ 103 മത് വാര്‍ഷിക സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടും, അയല്‍വക്കവും, അവിടുത്തെ താമസക്കാരേയും, നാടിന്റെ പൈതൃകവും, സംസ്‌കാരവും, വീട്ടിലെ വിഷമതകളും അറിഞ്ഞു വേണം കുട്ടികള്‍ വളരാന്‍.
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്നും ഇതിന്റെ ഭാഗമായിനിന്ന് നിഷ്‌കളങ്ക ബാല്യത്തിന്റെ മധുരം നുണയാന്‍ കുട്ടികളെ വിട്ട എല്ലാ രക്ഷിതാക്കളും അഭിനന്ദനത്തിന് അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.എം രാജു അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ.വി ബലചന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തി. നിനതോമസ്, സി എച്ച് ജയശ്രി,ഷീബ പിള്ള,ടി വി മായ, പി.കെ ശാലിനി ഭായ്, സി.കെ ജയന്‍, കെ.പി സജികുമാര്‍, ഷാജി കെ.സി, മനോജ്, സനൂപ് ,സോണിയ രവീന്ദ്രന്‍, സ്‌കൂള്‍ ലീഡര്‍ ഹരികൃഷ്ണന്‍ അശോക് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."