HOME
DETAILS

തൊടുപുഴയുടെ കുരുക്കഴിക്കാന്‍ ഇന്ന് വീണ്ടും ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേരും കഴിഞ്ഞ കമ്മിറ്റിയുടെ പല പ്രധാന നിര്‍ദേശങ്ങളും നടപ്പാക്കിയിട്ടില്ല

  
backup
June 25 2016 | 03:06 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d

തൊടുപുഴ: തൊടുപുഴ ടൗണില്‍ അനുദിനം വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി നിര്‍ദേശിച്ച പരിശ്ക്കാരങ്ങള്‍ പൂര്‍ണമായും നടപ്പാക്കാത്ത പശ്ചാത്തലത്തില്‍ ഇന്നുവീണ്ടും കമ്മിറ്റി യോഗം ചേരും. ഇന്നു രാവിലെ 10.30നു പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ പി.ജെ ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയിലാണു യോഗം ചേരുന്നത്. കഴിഞ്ഞ ആറിനു ചേര്‍ന്ന  ട്രാഫിക് അഡൈ്വസറി കമ്മറ്റിയുടെ പല പ്രധാന നിര്‍ദേശങ്ങളും നടപ്പാക്കിയിട്ടില്ല.  തൊടുപുഴ നഗരത്തിലെ പുതിയ ഗതാഗത സംവിധാനം അട്ടിമറിക്കാന്‍ ചില ലോബികള്‍ ശ്രമം നടക്കുന്നതായുള്ള ആക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ യോഗം പ്രക്ഷുഭ്ദമായേക്കും.
 മുവാറ്റുപുഴയില്‍ നിന്ന് വരുന്ന ബസുകള്‍ വെങ്ങല്ലൂര്‍ നാലുവരി പാത വഴി മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെത്തി കോതായികുന്ന് സ്റ്റാന്‍ഡില്‍ എത്തണമെന്ന ഗതാഗത കമ്മിറ്റിയുടെ തീരുമാനം മാത്രമാണ് ഇതുവരെ നടപ്പിലാക്കിയത്.
വഴിത്തല ഭാസ്‌കരന്‍ റോഡിലൂടെ (ഫിഷ് മാര്‍ക്കറ്റ് റോഡ്) ബസുകള്‍ തിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുനടപ്പാക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കാന്‍ നേരത്തെതന്നെ വഴിയോര കച്ചവടക്കാരെ  ഒഴിപ്പിച്ചിരുന്നു.
പാലാ, വൈക്കം, മണക്കാട് റൂട്ടുകളിലേക്കുള്ള ബസുകളാണ്  ഇതുവഴി കടത്തിവിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കുന്ന കാര്യത്തില്‍ മോട്ടോര്‍ വാഹന  വകുപ്പ് അധികൃതരും പൊലിസ് ഉദ്യോഗസ്ഥരും നിസംഗത പുലര്‍ത്തുന്നതു വ്യാപക പ്രതിഷേധത്തിന് ഇടനല്‍കിയിട്ടുണ്ട്. ഈ റൂട്ടുകളിലെ ബസ് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് ആരംഭിക്കണമെന്നും കമ്മറ്റിയില്‍ തീരുമാനം എടുത്തിരുന്നതാണ്.  എന്നാല്‍ ഈ തീരുമാനവും നടപ്പിലാക്കിയിട്ടില്ല. ഫിഷ് മാര്‍ക്കറ്റ് റോഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തി ബസുകള്‍ ഓടിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടും നടപടികള്‍ വൈകുന്നതു ചില ബസുടമകളുടെ സ്വാധീനം മൂലമാണെന്നാണു സൂചന.
നഗരത്തില്‍ ഗതാഗത പരിഷ്‌കാരം ഘട്ടം ഘട്ടമായി നടപ്പാക്കുമ്പോഴും അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതു നഗരയാത്ര ദുരിതപൂര്‍ണമാക്കുന്നു. നഗരവീഥികളോടനുബന്ധിച്ച് കാല്‍നടക്കാര്‍ക്കായി സജ്ജമാക്കിയിട്ടുള്ള നടപ്പാതയില്‍പോലും വാഹനം കയറ്റിയിടുകയാണ്. നഗരത്തില്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് അനധികൃത പാര്‍ക്കിങ് വ്യാപകമായതാണ് പ്രതിസന്ധിക്ക് കാരണം. പ്രധാന റോഡരികിലെല്ലാം പാര്‍ക്കിങ് നടത്തുന്നതിനു പുറമെ നടപ്പാതയിലേക്ക് കയറ്റി വാഹനം പാര്‍ക്ക് ചെയ്ത് ഉടമകള്‍ സ്ഥലം വിടുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. നടപ്പാതയിലൂടെ നടക്കാന്‍ കഴിയാതെ വരുന്നതിനാല്‍ കാല്‍നടക്കാര്‍ക്ക് മെയിന്‍ റോഡിലൂടെ സഞ്ചരിക്കേണ്ടി വരുന്നുണ്ട്.
മൂവാറ്റുപുഴ റോഡില്‍ ടി.ബിക്ക് മുന്നിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ചില കാര്‍ ഉടമകള്‍ നടപ്പാതയിലേക്ക് കയറ്റിയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതുവഴി നടന്നുപോകുന്ന നൂറുകണക്കിനു യാത്രക്കാര്‍ ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. ടി.ബിയുടെ ഭിത്തിയോട് ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്യുന്നതിനാല്‍ നടപ്പാതയിലൂടെ വരുന്ന കാല്‍നടക്കാര്‍ മെയിന്‍ റോഡിലൂടെ ഇറങ്ങി വേണം വാഹനം മറികടക്കാന്‍. തിരക്കേറിയ ഈ ഭാഗത്ത് കൂടുതല്‍ വാഹനങ്ങള്‍ റോഡിലൂടെ ഇരുവശത്തേക്കും വരുന്നത് റോഡിലേക്കിറങ്ങി നടക്കുന്ന കാല്‍നടക്കാര്‍ക്ക് അപകടത്തിനും ഇടയാക്കുമെന്നാണ് ആശങ്ക. ഇതിനു പുറമെ തിരക്കേറിയ മാര്‍ക്കറ്റ് റോഡിലും മറ്റും സ്‌കൂള്‍ സമയത്ത് ചരക്കു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ചരക്കിറക്കുകയും കയറ്റുകയും പാടില്ലെന്ന് നിയമമുണ്ടെങ്കിലും ഇതൊന്നും ഇവിടെ ബാധകമല്ല.  കഴിഞ്ഞ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും നടപ്പായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago