തുറന്ന കള്ള് ഷാപ്പ് വീണ്ടും പൂട്ടിച്ചു
വെള്ളാങ്ങല്ലൂര്‍: ജനങ്ങളുടെ പ്രതിഷേധത്തുടര്‍ന്ന് പൊലിസെത്തി പൂട്ടിയ കള്ളുഷാപ്പ് വീണ്ടും തുറന്നു. തെക്കുംകര വില്ലേജില്‍ പൈങ്ങോട് മണ്ണ് പാത്രം സൊസൈറ്റി മൂലയ്ക്ക് സമീപം ധാരാളം ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് കള്ളു ഷാപ്പ് ആരംഭിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് പൊലിസെത്തി ഷാപ്പ് പൂട്ടിച്ചിരുന്നു. ഈ ഷാപ്പാണ് വീണ്ടും തുറന്നത്.
ഇതേ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ഷാപ്പ് വളയുകയും പ്രവര്‍ത്തനം തടയുകയും ചെയ്തു. തുടര്‍ന്ന് പുതിയ കെട്ടിടത്തില്‍ പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് ഷാപ്പ് തുടങ്ങിയത് എന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന കള്ള് 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്കി. പ്രതിഷേധത്തിന് സിമി കണ്ണദാസ്, ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, രമണി മോഹനന്, സല്‍മ. എം.ഡി, എം.എസ് രഘുനാഥ്, ഇ.കെ ജോബി, പി.പി ഉണ്ണി, എം.എസ് ചന്തു നേതൃത്വം നല്കി.
വാടക കാലാവധി കഴിഞ്ഞ മറ്റൊരു കെട്ടിടത്തില്‍ ആയിരുന്നു ഷാപ്പ് ഇതുവരെ പ്രവര്‍ത്തനം നടത്തിയിരുന്നത്. വാടക താമസക്കാരെ ഒഴിവാക്കിയാണ് സ്ഥലമുടമ വീട് കള്ളു ഷാപ്പ് നടത്താന്‍ വലിയ വാടകയ്ക്ക് നല്‍കിയത്. ഷാപ്പ് പ്രവര്‍ത്തനം വീണ്ടും നടത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ സമര നടപടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."