HOME
DETAILS

രണ്ടു വര്‍ഷം കഴിഞ്ഞിട്ടും റോഡ് ഗതാഗത യോഗ്യമാക്കിയില്ല

  
backup
June 25 2016 | 03:06 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

ഉഴവൂര്‍: ജലവിതരണത്തിനായി നിലവിലുണ്ടായിരുന്ന റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ സ്ഥാപിച്ചശേഷം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെന്നു പരാതി. രണ്ടു വര്‍ഷം മുന്‍പാണ് ഉഴവൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ചിറ്റേട്ട് തുലാമറ്റം റോഡ് വെട്ടിപൊളിച്ചിട്ടത്. റോഡ് വെട്ടിപ്പൊളിച്ചതിനു ശേഷം റോഡ് ഗതാഗതയോഗ്യമാക്കാന്‍ വെള്ളൂര്‍ വെളിയന്നൂര്‍ ജല വിതരണ പദ്ധതിയുടെ ജോലികളേറ്റെടുക്കുന്ന കോണ്‍ട്രാക്ടര്‍മാരോ, പഞ്ചായത്തോ തയ്യാറാകുന്നില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
 അന്നത്തെ പഞ്ചായത്തംഗത്തിനും, ഭരണ സമിതിക്കും നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്നു നാട്ടുകാര്‍ പറയുന്നു. പുതിയ ഭരണസമിതി രംഗത്തെത്തിയപോഴും വാര്‍ഡംഗത്തിനും, ഭരണ സമിതിക്കും, പ്രസിഡന്റിനുമെല്ലാം പരാതികള്‍ നല്‍കിയെങ്കിലും ഇതിനൊരു പരിഹാരം കാണാനായിട്ടില്ല. മഴയെത്തിയാല്‍ കാല്‍നാടയാത്രപോലും ദുഷ്‌ക്കരമായ അവസ്ഥയിലാണ് റോഡ്.
31 കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന റോഡാണു രണ്ടുവര്‍ഷമായിട്ടും ഗതാഗതയോഗ്യമാക്കാത്തത്. സ്‌കൂള്‍ തുറന്നതോടെ കുട്ടികളുടെ യാത്രയാണ് ഏറെ ദുഷ്‌ക്കരമായിരിക്കുന്നത്.   റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ പഞ്ചായത്തു പടിക്കല്‍ നടത്തുന്നതിനാണ് റോഡ് ഉപഭോക്താക്കള്‍ തീരുമാനിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  27 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  an hour ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago