പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്
കൂറ്റനാട്: കൊയ്തൊഴിഞ്ഞ പാടത്ത് ജൈവ പച്ചക്കറി കൃഷിയില്‍ യുവകര്‍ഷക കൂട്ടായ്മയുടെ വിജയം. മലവട്ടേനാട്ടിലെ യുവാക്കളുടെ നെല്ലും പുല്ലും എന്ന പേരിലുള്ള ജൈവ കൃഷി കൂട്ടായ്മയാണ് വേനല്‍ക്കാല പച്ചക്കറിയില്‍ നൂറുമേനി വിളയിച്ചത്.
പട്ടിത്തറ കൃഷിഭവന്റെ സഹായവും ഈ യുവ കര്‍ഷക കൂട്ടായ്മക്കുണ്ട്. കൃഷിഭവനിലെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റുമാരായ ഗിരീഷും മനുവും കൃഷിയറിവുകളുമായി യുവകര്‍ഷക കൂട്ടായ്മയുടെ ഭാഗമായി. പൂര്‍ണമായും ജൈവ രീതിയിലാണ് പച്ചക്കറി കൃഷി നടത്തിയത്.
പ്രദേശത്തുനിന്ന് ലഭ്യമാക്കിയ ചാണകവും ചാരവുമാണ് പച്ചക്കറി കൃഷിക്ക് പ്രധാന വളമായി ഉപയോഗിച്ചത്.
ഗ്രാമ പഞ്ചായത്ത് അംഗം കൃഷ്ണദാസ്, ആര്‍ട്ടിസ്റ്റ് അജയന്, രാജേഷ്, ഉണ്ണികൃഷ്ണന്, മോഹനന്, എന്നിവര്‍ ചേര്‍ന്നാണ് കൃഷി നൂറുമേനി വിളയിച്ചത്.
വിളവെടുപ്പ് വി.ടി.ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലുരുള്ള ജൈവ പച്ചക്കറി കടയിലൂടെയാണ് യുവാക്കളുടെ പച്ചക്കറിക്ക് വിപണിയൊരുക്കിയിരിക്കുന്നത്. ഇതിനു മുമ്പ് നെല്‍കൃഷിയിലും നൂറുമേനി വിളവെടുപ്പ് നേടിയിരുന്നു ഈ യുവ കര്‍ഷക കൂട്ടായ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."