എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനങ്ങള്‍ക്ക് സമാപനം
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന്റെ മുന്നോടിയായി നടന്നു വരുന്ന ആദര്‍ശ കാംപയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്് മേഖലാതലങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന ആദര്‍ശ സമ്മേളനങ്ങള്‍ സമാപിച്ചു.
ബീമാപള്ളി പത്തേക്കര്‍ മൈതാനിയില്‍ നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കര്‍മരംഗത്ത് നൂറ്റാണ്ടിലേക്കണയുമ്പോഴും അപചയങ്ങള്‍ക്ക് വിധേയമാവത്തത് സമസ്തക്ക് മാത്രമുള്ള പ്രത്യേകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം മതം പ്രചരിപ്പിക്കുകയും മത ബോധം നിലനിര്‍ത്തുകയുമാണ് സമസ്ത നല്‍കിയ സംഭാവന.
മതേതര കൂട്ടായ്മകള്‍ക്ക് ശക്തി പകരുന്നതോടൊപ്പം വിശ്വാസപരമായി കരുത്തു നേടുക കൂടി ഫാസിസത്തെ ചെറുക്കാന്‍ വിശ്വാസികള്‍ അവലംബിക്കേണ്ട മാര്‍ഗമാണന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അഷ്‌റഫ് ബീമാപള്ളി അധ്യക്ഷനായി. ഷാജഹാന്‍ ദാരിമി , സത്താര്‍ പന്തലൂര്‍, മുസ്തഫ അഷ്‌റഫി കക്കുപടി , എം.ടി. അബൂബക്കര്‍ ദാരിമി, നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രസംഗിച്ചു. വിഴിഞ്ഞം സഈദ് മൗലവി, ഫഖ്‌റുദ്ദീന്‍ ബാഖവി, നിസാം കണ്ടത്തില്‍, അഹ്മദ് റഷാദി, ഷാനവാസ് കണിയാപുരം,കല്ലൂര്‍ മുഹമ്മദ് റാസി ബാഖവി സ്വാഗതവും മുനീര്‍ മഹ്‌ളരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."