വള്ളുവനാട്ടിലെ കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ കാല്‍പന്തുകളിയുടെ ആരവം
ആനക്കര: വളളുവനാട്ടിലെ കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ കാല്‍ പന്തുകളിയുടെ ആരവം. മാര്‍ച്ച് പിറന്നതോടെയാണ് പലയിടത്തും ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. ഗ്രാമീണ ഫുട്‌ബോള്‍ മേളകള്‍ നടക്കുന്നതോടൊപ്പം ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ മത്സരങ്ങളും നടക്കുന്നുണ്ട്.
ആനക്കരയില്‍ ടൗണ്‍ ടീം ആനക്കരയുടെ നേത്യത്വത്തില്‍ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ മത്സരത്തിന് കഴിഞ്ഞ ദിവസം തുടക്കമായി.
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ടീമുകള്‍ക്ക് പുറമെ വട്ടംകുളം, എടപ്പാള്‍, കാലടി പഞ്ചായത്തുകളില്‍ നിന്നുളള ടീമുകളും ഇവിടെ മത്സരിക്കുന്നുണ്ട്. ഉദ്ഘാടന ദിന മത്സരത്തില്‍ പോട്ടൂര്‍ ടീം ഉദനിക്കര ടീമിനെ എതിരില്ലാത്ത മൂന്ന്് ഗോളുകള്‍ക്ക് തോല്‍പിച്ചു.
പി.എന്‍. മോഹനന്‍, പി.കെ. ബഷീര്‍, രവീന്ദ്രന്‍ മൂന്ന് കൂടിയില്‍, എം.കെ. രവീന്ദ്രന്‍, പുല്ലാര മുഹമ്മദ്, ഡോ. സെയ്തലവി ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."