പച്ചക്കറികളില്‍ പൂപ്പ് രോഗവും വെള്ളീച്ച ബാധയും
ആനക്കര: പച്ചക്കറിക്ക് പൂപ്പ് രോഗവും വെളളീച്ച ബാധയും വ്യാപിക്കുന്നു. നേരത്തെ നെല്‍കൃഷിക്ക് വെള്ളം ലഭിക്കാതെ നെല്‍ച്ചെടികള്‍ കരിഞ്ഞു പോയി ദുരിതത്തിലായ കര്‍ഷകര്‍ വേനല്‍ക്കാല പച്ചക്കറി ചെയ്ത് നഷ്ട്ടം നികത്താമെന്ന് വിചാരിച്ച് വ്യാപകമായി പച്ചക്കറി കൃഷിചെയ്‌പ്പോഴാണ് രോഗങ്ങള്‍ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുന്നത്.
തൃത്താല മേഖലയില്‍ പാടശേഖരങ്ങളിലും മറ്റും കൃഷി ചെയ്ത വേനല്‍ക്കാല പച്ചക്കറികള്‍ക്കാണ് പൂപ്പ് രോഗവും വെളളീച്ച ബാധയുമുളളത്. വിളവെടുപ്പിന് പാകമായ പച്ചക്കറി ചീഞ്ഞ് പോകുന്നതിന് പുറമെ വളളികളുടെ ഇലകള്‍ക്ക് നിറവ്യത്യാസം വന്ന് തണ്ട് ചീഞ്ഞു പോകുന്നുമുണ്ട്.
ആനക്കര പഞ്ചായത്ത് ഓഫിസിന് മുന്‍വശത്ത് കൃഷി ചെയ്തിട്ടുളള രണ്ടേക്കര്‍ സ്ഥലത്തായി കൃഷിയിറക്കിയിട്ടുളള പച്ചക്കറി തോട്ടത്തില്‍ വ്യാപകമായി ഇത്തരത്തിലുളള രോഗമുണ്ട്. വിളവെടുപ്പിന് പാകമായ വെളളരി, മത്തല്‍, വെണ്ട അടക്കം എല്ലായിനം പച്ചക്കറികള്‍ക്കും കീടബാധയുണ്ട്. പലരില്‍ നിന്നും വായ്പക്ക് പണം വാങ്ങിയാണ് ഇത്തരത്തില്‍ കൃഷിചെയ്യുന്നത്.
തൃത്താലമേഖലയില്‍ ഇത്തവണ പച്ചക്കറി കൃഷി വ്യാപകമാണ്. പുഴയിലും പാടശേഖരങ്ങളിലും പറമ്പുകളും കൃഷി ചെയ്യുന്നുണ്ട്. കുടുംബശ്രീകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്വയം സഹായ സംഘങ്ങള്‍ അടക്കം ഇത്തരത്തില്‍ പച്ചക്കറി കൃഷിചെയ്യുന്നുണ്ട്.പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ഉള്‍പ്പെടെയുളള സഹായത്തിലും കര്‍ഷകര്‍ കൃഷിയിറക്കിയിട്ടുണ്ട്.
ഇത്തവണ വേണ്ടത്ര മഴ ലഭിക്കാത്തതാണ് പച്ചക്കറി കൃഷിയെ ഇത്തരത്തിലുളള രോഗം ബാധിക്കാന്‍ കാരണമായതെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പകല്‍ സമയത്തെ കനത്ത ചൂടും രാത്രിയില്‍ ഇടവിട്ട് ഉണ്ടാകുന്ന മഞ്ഞും പൂപ്പ് രോഗം ബാധിക്കാന്‍ കാരണമായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പച്ചക്കറി കൃഷിക്ക് വെളളം ലഭ്യമായിരുന്ന കിണറുകളും മറ്റ് ജലാശയങ്ങളും വറ്റിയതും കൃഷിക്കാവശ്യമായ വെളളം ലഭിക്കുന്നതിന് തടസമായിരിക്കുമ്പോഴാണ് കര്‍ഷകരുടെ നടുവൊടിക്കാന്‍ രോഗ ബാധയെത്തിയത്. കാലാവസ്ഥ വ്യതിയാനമാണ് ഇത്തരത്തുളള രോഗം വ്യാപകമാകാന്‍ കാരണം. വേണ്ടത്ര ഇടമഴ ലഭിക്കുകയായിരുന്നെങ്കില്‍ ഇവയുടെ ശല്യം കുറയുമായിരുന്നു. ഒരു ഈച്ചയുടെ ആയുസ് നാല് ദിവസമാണ്. ഇതാണ് പെറ്റ് പെരുകുന്നത്.
ചൂട് കാലത്താണ് ഈ ഇനം ഈച്ച വ്യാപകമാകുന്നത്. നേരത്തെ പപ്പായക്കാണ് വെളളീച്ച ബാധ കണ്ടു തുടങ്ങിയത്. പിന്നീട് ഈ അടുത്ത കാലത്തായി തെങ്ങോലയിലും വെളളീച്ച ബാധ വ്യാപകമായി കണ്ടിരുന്നു ഇപ്പോള്‍ വേനല്‍ക്കാല പച്ചക്കറികളും ഈച്ചകളുടെ ശല്ല്യം വ്യാപകമായിരിക്കുകയാണ്.
മൂന്ന് ഗ്രാം വെര്‍ട്ടിസീലയം ലക്കാണി ഒരു ലിറ്റര്‍ വെളളത്തില്‍ എന്നതോതില്‍ ഉപയോഗിച്ചാല്‍ ഒരു പരിധിവരെ വെളളീച്ച രോഗത്തെ ചെറുക്കാമെന്ന് കൃഷി ഓഫീസര്‍മാര്‍ പറഞ്ഞു.ചൂര്‍ണ്ണ പൂപ്പ് രോഗത്തിന് സള്‍ഫര്‍ പൗഡര്‍ 20 ഗ്രാം എന്ന തോതില്‍ ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തളിക്കണമെന്നും കൃഷി ഓഫിസര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."