ജില്ലാതല വികസന മിഷന്‍ രൂപീകരിച്ചു ജില്ലാതല പ്രഖ്യാപനം 18ന് ശ്രീകൃഷ്ണപുരത്ത്
പാലക്കാട്: രണ്ടാം ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാതല വികസന മിഷന്‍ രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലാണ് വികസന മിഷന്‍ രൂപീകരണ യോഗം നടന്നത്. അതത് വിഷയ മേഖലകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട മിഷനുകളുടെ കോഡിനേറ്റര്‍മാരായി യോഗം തീരുമാനിക്കുകയും ജില്ലാതല കോഡിനേറ്ററായി ശുചിത്വമിഷന്‍ കോഡിനേറ്ററെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹരിത കേരളം - പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ആര്‍ദ്രം-ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), ലൈഫ് - പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസം എന്ന പ്രകാരമാണ് മിഷന്‍ രൂപീകരിച്ചിരിക്കുന്നത്.
ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും മാര്‍ച്ച് 18ന് രാഷ്ട്രീയ പ്രസ്ഥാനഘങ്ങളെയും സന്നദ്ധ സംഘടനകളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ പൊതുജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ച് അതത് തലങ്ങളിലുള്ള പ്രഖ്യാപനം നടത്തണമെന്ന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. ജില്ലാതല പ്രഖ്യാപനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനെയും ഗ്രാമപഞ്ചായത്തിനെയും ഉള്‍പ്പെടുത്തി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ബാപ്പുജി പാര്‍ക്കില്‍ മാര്‍ച്ച് 18 വൈകിട്ട് നാലിന് നടക്കും. പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."