എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ ജില്ലാ സന്ദേശ ജാഥ ഏപ്രില്‍ നാലിനും അഞ്ചിനും
പാലക്കാട്: ഏപ്രില്‍ 14, 15, 16 തിയ്യതികളില്‍ മണ്ണാര്‍ക്കാട് ഹുദൈബിയ്യയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ മദീനാ പാഷന്റെ പ്രചരണാര്‍ഥം പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സന്ദേശ ജാഥ നാല്, അഞ്ച് തിയ്യതികളില്‍ നടക്കും.
നാലിന് രാവിലെ എട്ടു മണിക്ക് ആനക്കര കോയക്കുട്ടി ഉസ്താദിന്റെ മഖ്ബറ സിയാറത്തോടു കൂടി തുടക്കം കുറിക്കുന്ന യാത്ര സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. നാലിന് ആനക്കരയില്‍നിന്ന് തുടങ്ങി അലനല്ലൂരില്‍ സമാപിക്കും.
ഓരോ മേഖലകളില്‍നിന്നും രണ്ട് ക്ലസ്റ്ററുകള്‍ ജാഥക്ക് സ്വീകരണം നല്‍കും. അഞ്ചിന് എ.പി. മുഹമ്മദ് മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തോടുകൂടി തുടക്കം കുറിച്ച് ആലത്തൂരില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ലെക്കിടി ഉദ്ഘാടനം ചെയ്യും. ജാഥയെ എസ്.ബി.വി. ജില്ലാ കമ്മിറ്റി, ത്വലബാ ജില്ലാ കമ്മിറ്റിയുടെ കലാ ജാഥകള്‍ അനുഗമിക്കും.
ജാഥക്ക് നേതൃത്വം നല്‍കാന്‍ സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ (ക്യാപ്റ്റന്‍), ഹബീബ് ഫൈസി കോട്ടോപ്പാടം, (വൈസ് ക്യാപ്റ്റന്‍), ആരിഫ് ഫൈസി തിരുവേഗപ്പുറ (കോ-ഓര്‍ഡിനേറ്റര്‍), സയ്യിദ് ഫാറൂഖ് തങ്ങള്‍ (അസി. കോ-ഓര്‍ഡിനേറ്റര്‍), ടി.കെ. സുബൈര്‍ മൗലവി പുല്ലിശ്ശേരി (ഡയറക്ടര്‍), റഹീം ഫൈസി അക്കിപ്പാടം (അസി. ഡയറക്ടര്‍), അസ്‌ക്കര്‍ കരിമ്പ (അസി. ഡയറക്ടര്‍), അന്‍വര്‍ ഫൈസി (അസി. കോ-ഓര്‍ഡിനേറ്റര്‍), കുഞ്ഞി മുഹമ്മദ് ഫൈസി മോളൂര്‍, ശാഫി ഫൈസി കോല്‍പ്പാടം, ഇബ്രാഹീം ഫൈസി പരുതൂര്‍, അബ്ദുല്‍ നാസര്‍ അസ്ഹരി പാലക്കോട്, നിസാബുദ്ധീന്‍ ഫൈസി പുല്ലിശ്ശേരി, സലാം ഫൈസി നെല്ലായ, ഹിബത്തുള്ള മാസ്റ്റര്‍ മാരായമംഗലം, സലാം അശ്‌റഫി വിളത്തൂര്‍, ശമീര്‍ മാസ്റ്റര്‍ തെയ്യോട്ടുച്ചിറ, ബാബു മാസ്റ്റര്‍ കാട്ടുകുളം, സമദ് മാസ്റ്റര്‍ തൃത്താല, അലിയാര്‍ ഫൈസി, സജീര്‍ പേഴുംകര, കബീര്‍ അന്‍വരി നാട്ടുകല്‍, ആബിദ് ഫൈസി നാട്ടുകല്‍, ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ബാസ് മളാഹരി, ഖാജാ ദാരിമി, സംസം ബഷീര്‍ അലനല്ലൂര്‍, യൂസുഫ് പത്തിരിപ്പാല, മുഹമ്മദലി ഫൈസി മോളൂര്‍, റഷീദ് കമാലി മോളൂര്‍, ഹസീബ് വല്ലപ്പുഴ, ത്വയ്യിബ് അലനല്ലൂര്‍, മുജ്തബ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."