അനുമതി തേടാതെ ഹറമില്‍ ഇഫ്താര്‍ നടത്തുന്നതിന് വിലക്ക് .3
ജിദ്ദ : റമദാനില്‍ ഹറമിന്റെ മുറ്റങ്ങളില്‍ ബന്ധപ്പെട്ട കമ്മിറ്റിയില്‍ നിന്ന് അനുമതി നേടാതെ ഇഫ്താറും മറ്റു ഭക്ഷണങ്ങളും വിതരണം ചെയ്യുന്നതിനെതിരേ മക്ക ഗവര്‍ണറേറ്റ് മുന്നറിയിപ്പ് നല്കി.
ഹറമിന്റെ മുറ്റങ്ങളില്‍ ഇഫ്താര്‍ വിതരണവുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. ഹറമിന്റെ മുറ്റങ്ങളില്‍ ഇഫ്താര്‍ വിതരണം ചെയ്യുന്നതിന് മക്ക ഗവര്ണറേറ്റിനു കീഴിലെ സിഖായ കമ്മിറ്റിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി തേടല്‍ നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ ഹറംകാര്യ വകുപ്പുമായി ഏകോപനം നടത്തുകയും വേണം.
ഹറമില്‍ ഇഫ്താര്‍ വിതരണത്തിന് ലൈസന്‍സ് നല്‍കുന്നതിന് അധികാരമുള്ള ഏക വകുപ്പ് സിഖായ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയില്‍ നിന്നുള്ള ലൈസന്‍സില്ലാതെ ഹറമില്‍ ഭക്ഷണ വിതരണം അനുവദിക്കില്ല.
ഇഫ്താര്‍ വിതരണത്തെ കുറിച്ചുള്ള പരസ്യങ്ങള്‍ നിയമ ലംഘനമാണ്. ഇഫ്താര്‍ വിതരണ ലൈസന്‍സ് നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ വളരെ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനകം 21 അംഗീകൃത ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്ക് ഇഫ്താര്‍ വിതരണത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."