ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള നിരക്കുകള്‍ പ്രഖ്യാപിച്ചു
ജിദ്ദ : ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള നിരക്കുകള്‍ ഹജ്ജ് , ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. ഏറ്റവും കൂടിയ നിരക്ക് 11,905 റിയാലും. മിനായിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില കെട്ടിടങ്ങളില്‍ താമസം ലഭിക്കുന്നവരാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് അടയ്‌ക്കേണ്ടത്. ജനറല്‍ വിഭാഗത്തില്‍ ആദ്യ കാറ്റഗറിയില്‍ ജംറയില്‍നിന്ന് തമ്പുകളിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 7,561, 7,661, 7,786, 7,911, 8,036, 8,099, 8,166 റിയാല്‍ തോതിലും രണ്ടാം കാറ്റഗറിയില്‍ 7,410, 7,535, 7,660, 7,785, 7,848, 7,910 റിയാല്‍ തോതിലും മൂന്നാം കാറ്റഗറിയില്‍ 6,608, 6,733, 6,858, 6,983, 7,046, 7,108 റിയാല്‍ തോതിലുമാണ് നിരക്ക് നല്‍കേണ്ടത്. റമദാന്‍ 15 മുതല്‍ തങ്ങള്‍ക്ക് അനുയോജ്യമായ നിരക്കുകളിലുള്ള കാറ്റഗറികളും പാക്കേജുകളും ഇ-ട്രാക്ക് വഴി തെരഞ്ഞെടുക്കുന്നതിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നതിനും തീര്‍ഥാടകര്‍ക്ക് സൗകര്യമുണ്ടാകും. ദുല്‍ഖഅദ് ഒന്നു മുതലാണ് ലഭ്യമായ കാറ്റഗറികളിലും പാക്കേജുകളിലും രജിസ്‌ട്രേഷന്‍ ആരംഭിക്കുക.
പണമടക്കുന്നതിന് മുന്‍പായി ഹജ്ജ് ബുക്കിങ് റദ്ദാക്കുന്നവര്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്തതിനാല്‍ ആഭ്യന്തര മന്ത്രാലയം ഹജ്ജ് അനുമതി പത്രം നിഷേധിച്ച ശേഷം ബുക്കിംഗ് റദ്ദാക്കുന്നവര്‍ 26.5 റിയാല്‍ നല്‍കേണ്ടിവരും. ദുല്‍ഹജ് ഒന്നു വരെയുള്ള കാലത്ത് തെരഞ്ഞെടുത്ത ഹജ്ജ് പാക്കേജ് പ്രകാരമുള്ള പണം അടച്ച്, ഹജ്ജ് അനുമതി പത്രം പ്രിന്റ് ചെയ്യുന്നതിനു മുന്‍പായി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവര്‍ 68.25 റിയാല്‍ നല്‍കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."