പീഡനങ്ങള്‍ക്കെതിരേ നാടകത്തിലൂടെ പ്രതിരോധം
കാസര്‍കോട്: കൊച്ചു കുട്ടികളടക്കം പീഡനങ്ങള്‍ക്കിരയാവുന്ന കാലഘട്ടത്തില്‍ പ്രതിരോധത്തിന്റെ നാടകം തീര്‍ത്ത് ചിലമ്പൊലി നാടന്‍ കലാസംഘം പ്രവര്‍ത്തകര്‍. പരസ്യമായി ചുംബിക്കാനല്ല മറിച്ച് പെണ്‍കുട്ടികള്‍ക്ക് ഭയക്കാതെ വഴിനടക്കാനുള്ള അവകാശമാണ് വേണ്ടതെന്നും നാടകം പറയുന്നു. കൊട്ടിയൂര്‍ പീഡനമടക്കം നാടകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സമൂഹത്തില്‍ നന്മ വറ്റാത്ത കുറേയേറെ പേര്‍ ഇനിയും ജീവിക്കുന്നുണ്ടെന്നും ജാതി മത ചിന്തക്കപ്പുറം ഇനിയൊരു ഹാഷ് ടാഗ് പിറക്കാതിരിക്കാന്‍ 'ഞങ്ങളുണ്ട് കൂടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരുവുനാടകം അവസാനിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സാംസ്‌കാരിക പ്രതിരോധം എന്ന പരിപാടി ഇവര്‍ അവതരിച്ചത്.
പ്രശോഭ് ബാലന്‍, കിരണ്‍ ഇരിയണ്ണി, സുനില്‍ മേലത്ത്, ടി.കെ.അഖില്‍രാജ്, എം.കെ.നിജേഷ്, പ്രദീപ് നാരായണന്‍, ചെന്നിക്കര എന്‍.ജി.കമ്മത്ത് വായനശാല പ്രവര്‍ത്തകരായ അരുണ്‍രാജ്, അഖില്‍രാജ്, രാകേഷ് എന്നിവരാണ് നാടകമവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."