17ന് സത്യപ്രതിജ്ഞയെന്ന് യെദ്യൂരപ്പ; യെദ്യൂരപ്പയ്ക്ക് വട്ടാണെന്ന് സിദ്ധരാമയ്യ
ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ താന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിയതി വരെ പ്രഖ്യാപിച്ച് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ. ഈമാസം 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം. അദ്ദേഹത്തിന് മാനസിക തകരാറാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോള്‍ സിദ്ധരാമയ്യ പ്രതികരിച്ചത്. അതേസമയം 130ലേറെ സീറ്റുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവകാശപ്പെട്ടു. ഒറ്റയ്ക്ക് ഭരിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
എന്നാല്‍ ബഹുഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പുണ്ടെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
ഷിമോഗയിലെ ശിഖര്‍പൂരിലാണ് യെദ്യൂരപ്പ വോട്ട് രേഖപ്പെടുത്തിയത്. ശിഖര്പൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തിയശേഷമായിരുന്നു അദ്ദേഹം പോളിംഗ് ബൂത്തിലെത്തിയത്. ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരേ കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കു വോട്ട് രേഖപ്പെടുത്തും. താന്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."