മുഹമ്മദ് കുഞ്ഞി വധം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
കാസര്‍കോട്: കിണാവൂര്‍ മുഹമ്മദ് കുഞ്ഞിയുടെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നു ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലോക്കല്‍ പൊലിസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. 2017 ഫെബ്രുവരി 25നാണു മുഹമ്മദ് കുഞ്ഞി കൊല ചെയ്യപ്പെടുന്നത്. സംഭവത്തില്‍ ഒന്നാം പ്രതി റഷീദ് മുഹമ്മദ് കുഞ്ഞിയുടെ സഹോദരിയുടെ മകനാണ്. ഇയാള്‍ ഒറ്റയ്ക്കല്ല ഈ കൊലപാതകം ചെയ്തതെന്നും ബന്ധുക്കളായ മറ്റു കുറച്ചു പേരും റഷീദിന്റെ പണിക്കാരും ചേര്‍ന്നാണ് കൊല ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ശരിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എസ്.പിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന് ഫൈസല്‍, ബന്ധുവായ നൗഷാദ് കൂളിയാട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."