വിലക്കയറ്റത്തിനെതിരേ ധര്‍ണ
കാസര്‍കോട്: ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചു ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി താലൂക്ക് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.എ അഷ്റഫലി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന വരള്‍ച്ച നേരിടാന്‍ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് കെ ഖാലിദ് അധ്യക്ഷനായി. കരുണ്‍ താപ്പ, ആര് ഗംഗാധരന്, അഡ്വ ശ്രീജിത്ത് മാടക്കാല്‍, ഖാദര്‍ നുള്ളിപ്പാടി, ഉസ്മാന് കടവത്ത്, ബി.എ ഇസ്മാഈല്‍, ജി നാരായണന്, എം പുരുഷോത്തമന്, രാജീവന്, ഹനീഫ് ചേരങ്കൈ, ജമീല അഹ്മദ്, കെ.പി നാരായണന്, മനാഫ് നുള്ളിപ്പാടി സംസാരിച്ചു.
ബദിയടുക്ക: കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്ക സബ് രജിസ്റ്റര്‍ ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വാരിജാക്ഷന്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി കല്ലഗ ചന്ദ്രശേഖര റാവു, മണ്ഡലം പ്രസിഡന്റുമാരായ ബി രാമ പാട്ടാളി, എ.കെ ശങ്കരന്, പി.കെ ഷെട്ടി, ഖാദര്‍ മാന്യ, കെ.എന്‍ കൃഷ്ണ ഭട്ട്, ഡി.സി.സി അംഗം ശ്യാം ഭട്ട്, രഞ്ജിത്, ഐത്തപ്പ ചെന്നഗുളി , അനിത ക്രാസ്ത, ബാലരാമന് നമ്പ്യാര്‍ , വേണു ഗോപാലന് സംസാരിച്ചു.
കാസര്‍കോട്: വിലക്കയറ്റം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരേ എസ്. ടി.യു നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം സായാഹ്ന ധര്‍ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി മുഹമ്മദ് അഷറഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് ബന്തിയോട്, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസ്സമദ്, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, മമ്മു ചാല, ശംസുദ്ദീന്‍ ആയിറ്റി സംസാരിച്ചു.
ബി.പി മുഹമ്മദ്, പി.ഐ.എ ലത്തീഫ്, കെ.എം.സി ഇബ്രാഹിം, സുബൈര്‍ മാര, ടി.പി മുഹമ്മദ് അനീസ്, ഖാദര്‍ മൊഗ്രാല്‍, ഷുക്കൂര്‍ ചെര്‍ക്കളം, യു.എ അലി, എസ്.എ സഹീദ്, ഗോള്‍ഡന്‍ റഹ്മാന്, മുഹമ്മദ് കുഞ്ഞി ആറങ്ങാടി, എ.എം അബ്ദുല്‍ ഖാദര്‍, സി.കെ വേലായുധന്, കരീം മൂന്നാം മൈല്‍, സി. അബ്ദുല്‍ റഷീദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."