എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ ത്വലബാ ജില്ലാ സമ്മേളനം നാളെ
കാസര്‍കോട്: ഏപ്രില്‍ 14,15,16, തിയതികളില്‍ തളങ്കര ഹുദൈബിയ്യയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ത്വലബാ ജില്ലാ സമ്മേളനം നാളെ രാവിലെ 11 മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ ത്വലബാ ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ തങ്ങളുടെ അധ്യക്ഷനാവും.
പള്ളിക്കര ഖാസി പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ത്വലബാ സംസ്ഥാന ചെയര്‍മാന്‍ സി.പി ബാസിത് ഹുദവി തിരൂര്‍, കണ്‍വീനര്‍ ഉവൈസ് പതിയാങ്കര, ജില്ലാ കോര്‍ഡിനേറ്റര്‍ സിദ്ധീഖ് മണിയൂര്‍, കണ്‍വീനര്‍ സലിം ദേളി, അതാഉള്ള സംസാരിക്കും.
സെഷന്‍ ഒന്ന് സ്വീറയില്‍ സമസ്ത കേന്ദ്ര മുശാവറ അംഘം ടി.എസ് ഇബ്രാഹിം മുസ് ലിയാര്‍ 'ശോഭനമായ ഇന്നലകള്‍' എന്ന വിഷയം അവതരിപ്പിക്കും. ഇമാം ശാഫി അക്കാദമിയിലെ മുനീര്‍ കാപ്പ ആമുഖവും കൊക്കച്ചാല്‍ വാഫി കോളജിലെ സല്‍മാനുല്‍ ഫാരിസ് നന്ദിയും പറയും.
സെഷന്‍ രണ്ട് ഗമനത്തില്‍ കയ്യും മാസ്റ്റര്‍ 'നവയുഗത്തിലെ വിദ്യാര്‍ഥി' എന്ന വിഷയം അവതരിപ്പിക്കും.
സെഷന്‍ ഗോളില്‍ 'ഡ്രിം യുവര്‍ ഗോള്‍' എന്ന വിഷയം അവതരിപ്പിക്കും. വൈകുന്നേരം നാലിന് ജനറല്‍ ബോഡി യോഗവും തുടര്‍ന്ന് 4.30ന് ഹമീദ് കേളോട്ട് അനുസ്മരണവും നടക്കും.
ഇബ്രാഹിം ഫൈസി ജെഡിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മദീന പാഷന്‍ പ്രചരണ റാലിയോടെ പരിപാടി സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."