HOME
DETAILS

ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ഡോ.കഫീല്‍ ഖാന്‍

  
backup
May 12 2018 | 20:05 PM

%e0%b4%93%e0%b4%95%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d

 

കൊച്ചി: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നതായി ഡോ. കഫീല്‍ ഖാന്‍.48 മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍ ലഭിക്കാതെ നിഷ്‌കളങ്കരായ 63 കുട്ടികളാണ് മരിച്ചുവീണത്. ബജറ്റില്‍ പണം ഇല്ലാഞ്ഞിട്ടല്ല ഇത് സംഭവിച്ചത്. സംസ്ഥാനം ഭരിച്ച കഠനഹൃദയരായിരുന്നു ഈ നരഹത്യയ്ക്ക് പിന്നില്‍.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ സംഭവം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്.
കണ്‍മുന്നില്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന കാഴ്ച്ച കണ്ടിട്ടും ഭരണനേതൃത്വങ്ങളിലിരുന്നവര്‍ക്ക് മനസലിഞ്ഞില്ല. ഐ.ടി വിദഗ്ധരുടെ സഹായത്താല്‍ സംഭവത്തിന്റെ ഗതി തിരിച്ചുവിടാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടന്നു. ജൂനിയര്‍ ഡോക്ടറായ തന്നെ വകുപ്പ് തലവനെന്നും വൈസ് പ്രിന്‍സിപ്പലെന്നുമുള്ള രീതിയില്‍ പ്രചരണം നടത്തി പ്രശനങ്ങളൊക്കെ തലയില്‍കെട്ടിവച്ച് രക്ഷപെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 2019ലെ തെരഞ്ഞെടുപ്പുവരെ തന്നെ ജയിലിലടക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കോടതിയില്‍ പരാജയപ്പെടുകയായിരുന്നു.
കെട്ടിവച്ച ആരോപണങ്ങളൊന്നും തെളിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.നിസ്വാര്‍ഥ സേവനം ചെയ്ത തന്നെ കൊടുംകുറ്റവാളികള്‍ക്കൊപ്പമാണ് ജയിലില്‍ താമസിപ്പിച്ചത്. എന്തിനാണു ജയിലില്‍ കിടക്കുന്നതെന്നു പോലും തനിക്കറിയില്ലായിരുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരും ആശുപത്രി അധികൃതരുമടക്കം ആരും ഒപ്പംനിന്നില്ല. അതേസമയം, രാജ്യത്തിന്റെ പലഭാഗത്തുനിന്നും സോഷ്യല്‍ മീഡയയില്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ പിന്തുണച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പുറത്തുവന്ന ശേഷമാണ് അറിഞ്ഞത്.
ഉത്തര്‍പ്രദേശിലെ ആശുപത്രികളുടെ പ്രവര്‍ത്തനം കണ്ടുപഠിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിയെ യോഗി ആദിത്യനാഥ് ഉപദേശിച്ചത് പത്രങ്ങളിലൂടെയാണ് അറിഞ്ഞത്.
കേരളത്തിലെ ശിശുമരണനിരക്കിനെക്കാള്‍ എത്രയോ ഭീകരമാണ് ഉത്തര്‍പ്രദേശിലേത്. കേരളത്തില്‍ 10 കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ യു.പി.യില്‍ അത് 43 ആണ്. പ്രസവത്തോടനുബന്ധിച്ചുള്ള അമ്മമാരുടെ മരണം കേരളത്തില്‍ 61 ആണെങ്കില്‍ യു.പിയില്‍ 285 ആണെന്നും അദ്ദേഹം പറഞ്ഞു.നിര്‍ധനരായ കുട്ടികളെ സൗജ്യനമായി ചികിത്സിക്കാന്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഗോരഖ്പുരില്‍ സ്വന്തമായി ആശുപത്രി തുടങ്ങാനാണു തന്റെ ലക്ഷ്യം. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ ബി.ആര്‍.ഡി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കഫീല്‍ ഖാന് ഏഴു മാസത്തിനുശേഷമാണു ജാമ്യം ലഭിച്ചത്.
ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ സ്വന്തം കൈയില്‍ നിന്നും പണമെടുത്ത് സിലിണ്ടറുകള്‍ വാങ്ങിയ ഇദ്ദേഹത്തിന്റെ നടപടി രാജ്യവ്യാപകമായി അഭിനന്ദിക്കപ്പെട്ടിരുന്നു.സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago