തന്നെ നിശബ്ദനാക്കിയാല്‍ ചോരപ്പുഴയൊഴുകും: സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയെ പാര്‍ട്ടിയും ധനമന്ത്രി അരുണ്‍ ജെയ്റ്റിലും തള്ളിപ്പറഞ്ഞതോടെ ഒറ്റപ്പെട്ട അദ്ദേഹം ഭീഷണിയുമായി രംഗത്ത്. രഘുറാം രാജന്‍ സ്ഥാനമൊഴിയുന്നതോടെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി അരവിന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സുബ്രഹ്മണ്യം സ്വാമി അദ്ദേഹത്തിനെതിരേയും രംഗത്തു വന്നത്. ഇത്തരം വാദത്തെ ബി.ജെ.പിയും മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും തള്ളിപ്പറഞ്ഞതാണ് സ്വാമിയെ പ്രകോപിപ്പിച്ചത്.
സ്വയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് താന്‍ ആവശ്യപ്പെടാതെ ഉപദേശങ്ങളുമായി ചിലര്‍ എത്തുന്നുണ്ട്. തന്നെ നിശബ്ദനാക്കിയാല്‍ ഇവിടെ ചോരപ്പുഴയാണ് ഒഴുകുകയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അനാവശ്യമായ അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് പറയുന്ന സ്വാമി തന്നെ നിയന്ത്രിക്കുന്നവര്‍ക്കെതിരേ വ്യക്തായ മുന്നറിയിപ്പും നല്‍കുന്നു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേയാണ് പരാമര്‍ശമെന്ന് വ്യക്തമാണെങ്കിലും അദ്ദേഹത്തിന്റെ പേര് ഒരിടത്തും പരാമര്‍ശിക്കാതെയാണ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം. സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരേ ആരോപണങ്ങളുമായി രംഗത്ത് വന്ന സ്വാമിയോട് സ്വയം അച്ചടക്കം പരിശീലിക്കണമെന്നായിരുന്നു ജെയ്റ്റ്‌ലി ഉപദേശിച്ചിരുന്നത്.
ബെയ്ജിങില്‍ വച്ച് ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ ജയ്റ്റ്‌ലി ധരിച്ച വേഷത്തെയും സ്വാമി പരിഹസിച്ചു. ഹോട്ടലിലെ വെയ്റ്റര്‍മാരെപ്പോലെ കോട്ടും ടൈയും ധരിച്ച് മന്ത്രിമാര്‍ പ്രത്യക്ഷപ്പെടുന്നത് നിര്‍ത്തണം. വിദേശത്തായിരിക്കുമ്പോള്‍ മന്ത്രിമാര്‍ പരമ്പരാഗതമോ ആധുനികമോ ആയ ഇന്ത്യന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടണമെന്നും ഇതിന് മന്ത്രിമാര്‍ക്ക് ബി.ജെ.പി വ്യക്തമായ നിര്‍ദേശം നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."