ബയേണിന് വമ്പന്‍ തോല്‍വി
ബര്‍ലിന്‍: ബുണ്ടസ് ലിഗ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ പരാജയം. ഇന്നലെ നടന്ന മത്സരത്തില്‍ സ്റ്റുട്ഗര്‍ട്ടിനോട് 4-1നാണ് ബയേണ്‍ മ്യൂണിക് പരാജയപ്പെട്ടത്. ബയേണ്‍ പരിശീലകന്‍ യപ്പ് ഹൈങ്കിസിന്റെ അവസാന ബുണ്ടസ് ലീഗ മത്സരത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ബയേണിന്റെ തോല്‍വി. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ സ്റ്റുട്ഗര്‍ട്ടിന്റെ ആദ്യ ഗോള്‍ പിറന്നു.
21-ാം മിനുട്ടില്‍ ടോലിസ ബയേണിനായി ഗോള്‍ മടക്കി. എന്നാല്‍ ആദ്യ പകുതിക്ക് മിനുട്ടുകള്‍ക്ക് മുമ്പെ ഡോണിസ് സ്റ്റുട്ഗര്‍ട്ടിന്റെ രണ്ടാം ഗോളും സ്വന്തമാക്കി. രണ്ടാം പകുതിക്ക് ശേഷം അക്കോളോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 55-ാം മിനുട്ടില്‍ ഗിന്‍സെക്ക് നാലാമത്തെ ഗോളും നേടി സ്റ്റുട്ഗര്‍ട്ട് ആധികാരക വിജയമാണ് സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ ബയേണ്‍ ലെവര്‍കൂസന്‍ 3-2ന് ഹാനോവറിനെ പരാജയപ്പെടുത്തി. ഫ്രിബര്‍ഗ് ഓസ്ബര്‍ദഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
ആര്‍. ബി ലെയ്പസ് 6-2 എന്ന സ്‌കോറിന് ഹെര്‍ത്ത ബി.എസ്.സിയെ പരാജയപ്പെടുത്തി. 4-1 എന്ന സ്‌കോറിന് വോള്‍സ് ബര്‍ഗ് കോളിനെ പരാജയപ്പെടുത്തി. ലാലിഗയില്‍ റിയല്‍ സോസിഡഡും ലഗാനസും തമ്മില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിന് ലഗാനസ് പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."