രാഷ്ട്രീയ'കഥ' തിരുത്താന്‍ കഥാപാത്രമെത്തി
ചെമ്പേരി: ചരിത്രം കീഴ്മേല്‍ മറിച്ചു ചലച്ചിത്രാഖ്യാനം നടത്തിയെന്ന വിവാദത്തിനിടെ മുഖ്യകഥാപത്രമായി ചിത്രീകരിച്ചയാള്‍ കാംപസ് വേദിയിലെത്തി. മഹാരാജാസ് കോളജില്‍ 37 വര്‍ഷത്തെ എസ്.എഫ്.ഐ ആധിപത്യം അവസാനിപ്പിച്ച് ചെയര്‍മാനാവുകയും ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയും ചെയ്യുന്ന 'ഒരു മെക്സിക്കന്‍ അപാരത' എന്ന സിനിമയിലെ നടനുമായ ജിനോ ജോണ്‍ പഴയ കെ.എസ്.യുക്കാരന്റെ ആവേശത്തോടെയാണ് ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജ് കെ.എസ്.യു യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത്. പുതിയ വിദ്യാര്‍ഥി സമൂഹം ആഗ്രഹിക്കുന്നതും പ്രതീക്ഷവയ്ക്കുന്നതും നന്മയുടെയും നേരിന്റെയും വിദ്യാര്‍ഥിപക്ഷ രാഷ്ട്രീയത്തോടാണെന്ന് ജിനോ ജോണ്‍ അഭിപ്രായപ്പെട്ടു. അനസ് പാളയം അധ്യക്ഷനായി. സുധീപ് ജയിംസ്, വി.പി റഷീദ്, ജോസഫ് ഐസക്, ജോസഫ് കൊട്ടുകാപ്പള്ളി, ജോഷി, സോജന്, അന്‍സില്‍, അമല്‍, അനു അഭിജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."