സംസ്ഥാന ജൂനിയര്‍ സബ് ജൂനിയര്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ്: തിരുവനന്തപുരം മുന്നില്‍
തിരുവനന്തപുരം: കേരള അക്വാട്ടിക് അസോസിയേഷന്റെ 45-ാമത് ജൂനിയര്‍, 35-ാമത് സബ് ജൂനിയര്‍ സംസ്ഥാന അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ തിരുവന്തപുരം മുന്നേറുന്നു. പീരപ്പന്‍കോട് രാജ്യാന്തര അക്വാട്ടിക് കോംപ്ലക്‌സില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 941 പോയിന്റുമായാണ് തിരുവനന്തപുരത്തിന്റെ മുന്നേറ്റം.
ജൂനിയര്‍ വിഭാഗത്തില്‍ 601 പോയിന്റും സബ് ജൂനിയര്‍ വിഭാഗത്തില്‍ 340 പോയിന്റും തിരുവനന്തപുരം ജില്ല നേടി. ജൂനിയര്‍ വിഭാഗത്തില്‍ 427 പോയിന്റും സബ് ജൂനിയര്‍ വിഭാഗത്തില്‍ 281 പോയിന്റുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ജൂനിയറില്‍ 122 പോയിന്റുമായി കോട്ടയവും സബ് ജൂനിയറില്‍ 130 പോയിന്റുമായി പാലക്കാടുമാണ് മൂന്നാം സ്ഥാനത്ത്.
ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനമായ ഇന്നലെ പുതിയ അഞ്ച് റെക്കോര്‍ഡുകള്‍ പിറന്നു. റെക്കോര്‍ഡ് ജേതാക്കള്‍: ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബാക് സ്‌ട്രോക്കില്‍ എറണാകുളത്തിന്റെ പി.ജെ ജഗന്നാഥന്‍ ( 00:28.63), 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേയില്‍ തൃശൂരിന്റെ ഹര്‍ഷ് മേനോന്‍ (02:18.51), പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തിരുവനന്തപുരത്തിന്റെ എസ് അനുമോള്‍ (21:19.76), 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും (02.18.12) 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേയിലും (02:39.28) തൃശൂരിന്റെ കെസിയ കാതറിന്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ എറണാകുളത്തിന്റെ ലിയാന ഫാത്തിമ (01:07.69), 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ എറണാകുളത്തിന്റെ ഈഷബേബി (02:31.74), 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേയില്‍ എറണാകുളത്തിന്റെ തന്നെ ശ്രേയ മേരി (02:50.28) പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. പെണ്‍കുട്ടികളുടെ ടീം ഇനത്തില്‍ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും (10:11.55), 4-50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും (02:15.97) എറണാകുളം ടീം പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
ആണ്‍കുട്ടികളുടെ 4-200 മീറ്റര്‍ ഫ്രീസ്റ്റെല്‍ റിലേയില്‍ എറണാകുളവും (09:36.36), 4-50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ തിരുവനന്തപുരവും (02:24.23) പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ചാംപ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."