ഇന്‍ഡോറില്‍ റണ്‍മഴ
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്ത 245 റണ്‍സ് മറികടക്കാനാകാതെ പഞ്ചാബിന് 31 റണ്‍സിന്റെ തോല്‍വി. ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും മികച്ച ബാറ്റിങ് പുറത്തെടുത്തെങ്കിലും പഞ്ചാബിന് കൊല്‍ക്കത്തയുടെ സ്കോര്‍ മറികടക്കാനായില്ല. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുക്കാനേ സാധിച്ചുള്ളു. കൊല്‍ക്കത്ത നിരയില്‍ ബാറ്റിങ്ങിനിറങ്ങിയവരെല്ലാം മികച്ച സ്കോര്‍ കണ്ടെത്തി. 17 പന്തില്‍നിന്ന് രണ്ട് സിക്സും രണ്ട് ഫോറുമടക്കം ലിന്ന് 27 റണ്‍സ് നേടി.
36 പന്തില്‍ നാലു സിക്സറും ഒമ്പത് ഫോറുമടക്കം നരെയ്ന് 75 റണ്‍സെടുത്തു. 17 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും നേടി റോബിന് ഉത്തപ്പ 24 റണ്‍സ് സ്വന്തമാക്കി. 14 പന്ത് നേരിട്ട റസല്‍ മൂന്ന് സിക്സറും രണ്ട് ഫോറുമടക്കം 31 റണ്‍സ് പൂര്‍ത്തിയാക്കി കളംവിട്ടു.
രണ്ടാമതായി മികച്ച സ്കോര്‍ കണ്ടെത്തിയ ദിനേഷ് കാര്‍ത്തിക് 23 പന്തില്‍ മൂന്ന് സിക്സറും രണ്ടു ഫോറും നേടി അര്‍ധ ശതകം പൂര്‍ത്തിയാക്കി. റാണ നാലു പന്തില്‍നിന്ന് ഒരു ഫോറും ഒരു സിക്സും നേടി 11 റണ്‍സ് സ്വന്തമാക്കി. ഷബ്മാന്‍ ഗില്‍ 16 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി ആന്‍ഡ്രൂ ടൈ നാലു വിക്കറ്റെടുത്തു. മൂന്ന് ഓവര്‍ എറിഞ്ഞ ബരീന്ദര്‍ ശ്രാന്‍ 48 റണ്‍
സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നാല് ഓവര്‍ എറിഞ്ഞ മോഹിത് ശര്‍മ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. 2.2 ഓവര്‍ എറിഞ്ഞ മുജീബുറഹ്മാന്‍ വിക്കറ്റൊന്നും നേടാതെ 28 റണ്‍സെടുത്തു. 2.4 ഓവര്‍ എറിഞ്ഞ അശ്വിന് വിക്കറ്റൊന്നും നേടാതെ 36 റണ്‍സ് വിട്ടുകൊടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി 29 പന്ത് നേരിട്ട രാഹുല്‍ ഏഴു സിക്സറും രണ്ട് ഫോറുമടക്കം 66 റണ്‍സെടുത്തു.
17 പന്തില്‍ നിന്ന് ഗെയിലിന് ഒരു സിക്സും രണ്ടു ഫോറുമടക്കം 21 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മയാനക് അഗര്‍വാള്‍ പൂജ്യനായി പുറത്തായി. ആറു പന്ത് നേരിട്ട കരുന് നായര്‍ മൂന്ന് റണ്‍സ് മാത്രമാണെടുത്തത്. 20 പന്തില്‍നിന്ന് മൂന്ന് സിക്സറടക്കം ഫിഞ്ച് 34 റണ്‍സെടുത്തു. 11 പന്തില്‍നിന്ന് അക്സര്‍ പട്ടേല്‍ 19 റണ്‍സെടുത്തു. റസ്സലിന്റെ മികച്ച ബൗളിങ്ങാണ് പഞ്ചാബ് നിരയെ പിടിച്ചു കെട്ടാന്‍ സഹായകമായത്. 4 ഓവര്‍ എറിഞ്ഞ റസ്സല്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. നാല് ഓവര്‍ എറിഞ്ഞ നരെയ്ന് 41 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."