HOME
DETAILS
MAL
അധികൃതര്‍ പതിവു തെറ്റിച്ചില്ല: ടാറിങ് തീര്‍ന്ന റോഡ് കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ചു
backup
March 16 2017 | 21:03 PM
ആലക്കോട്: മാസങ്ങള്‍ക്ക് മുമ്പ് ടാറിങ് നടത്തിയ ഒടുവള്ളി ചെങ്ങറ പുനരധിവാസ കോളനിയിലേക്കുള്ള റോഡ് കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ജല വിഭവവകുപ്പ് വെട്ടിപ്പൊളിച്ചു. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ചപ്പാരപ്പടവ് പഞ്ചായത്ത് റോഡ് ടാര്‍ ചെയ്തയത്.
കുടിവെള്ളത്തിനായി നിശ്ചിത അകലത്തില്‍ പൈപ്പ് സ്ഥാ പിക്കാന് നേടിയ അനുമതി ഉപയോഗിച്ചാണ് റോഡ് വെട്ടിപ്പൊളിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴികള്‍ എടുത്തതോടെ റോഡിന്റെ പല ഭാഗങ്ങളിലേയും മെറ്റലുകള്‍ ഇളകിയ നിലയിലാണ്. യന്ത്രത്തിന്റെ ഭാഗങ്ങള്‍ ടാറിങ്ങില്‍ ഉറപ്പിച്ചു നിര്‍ത്തിയതോടെ റോഡിന്റെ നടുവില്‍ പോലും കുഴികള്‍ രൂപപ്പെട്ടു. റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്ന് കോളനി വാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."