HOME
DETAILS
MAL
പുതപ്പ്
backup
May 12 2018 | 21:05 PM
പുതപ്പ്
എന്റെ ദുഃസ്വപ്നങ്ങളുടെ
ദൂരപരിധികളില്‍
ദൈന്യതയോടെ
ഞാന്‍ കിതച്ചൊടുങ്ങും
നേരങ്ങളിലൊക്കെയും
ആശ്രയം തന്നെന്നെ
പൊതിഞ്ഞുപിടിക്കുന്നത്..
പെരുമഴക്കാലത്തെ
കൊടും തണുപ്പുകളില്‍
സുരക്ഷിതത്വത്തിന്റെ
ചൂടു തന്നെന്നിലേക്ക്
ചേര്‍ന്നുകിടന്നത്..
എന്റെ പനിക്കാലങ്ങളില്‍
കുളിരുമൂടി
വിറ വരുംനേരങ്ങളില്‍
എനിക്കൊരഭയമായി
എന്നെ മൂടിക്കിടന്നത്..
ഇരുട്ടിന്റെ നിശബ്ദതകളില്‍
ഓര്‍മകള്‍ക്കൊപ്പം
സങ്കടത്തിരകള്‍ വന്ന്
മിഴികളില്‍
തല തല്ലി വീഴും നേരങ്ങളില്‍
ഒരു തൂവല്‍ ചിറകിലെന്ന പോലെ
എന്റെ മുഖമൊളിപ്പിച്ചു
വയ്ക്കുന്നത്..
പുതപ്പ്
ഞാനെന്നിലേക്കെന്നും
പിന്നെയും പിന്നെയും
ചേര്‍ത്തുപിടിക്കുന്നത്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."