കറുത്ത ദിനം: റോഡില്‍ പൊലിഞ്ഞത് മൂന്നുജീവന്‍
കണ്ണൂര്‍: വേനല്‍ മഴയില്‍ റോഡുനനഞ്ഞപ്പോള്‍ പൊലിഞ്ഞത് മൂന്നുജീവന്‍. ഇന്നലെ അതിദാരുണമായ മൂന്ന് അപകടങ്ങളാണ് ജില്ലയിലെ റോഡുകളില്‍ നടന്നത്. തളിപ്പറമ്പ് മന്നയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സഞ്ചരിക്കവെ റോഡിലെ ഇന്ധനപശയില്‍ വഴുതിവീണ യുവതിയുടെ ദേഹത്തു കൂടെ പിന്നാലെയെത്തിയ ബുള്ളറ്റ് ലോറി കയറിയിറങ്ങുകയായിരുന്നു. പരിപ്പായി മുച്ചിലോട്ടുക്ഷേത്രത്തിനു സമീപം താമസിക്കുന്ന അനീഷിന്റെ ഭാര്യ വിഭയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനും
മകള്‍ക്കും സാരമായി പരുക്കേറ്റു. ശ്രീകണ്ഠപുരത്തു നിന്നു കൂവേരിയിലെ വിഭയുടെ വീട്ടിലേക്കു പോവുകയായിരുന്നു കുടുംബം.
മമ്പറം കീഴത്തൂരിനടുത്തെ ജവാന്‍ സ്റ്റോറില്‍ ഇന്നലെ രാവിലെ പത്തുമണിക്ക് സ്വകാര്യബസ് ബൈക്കിലിടിച്ച് കീഴത്തൂരിലെ ആകാശും കൊല്ലപ്പെട്ടു. ആകാശ് സഞ്ചരിച്ച ബൈക്കില്‍ ബസിടിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. മട്ടന്നൂര്‍ റോഡിലെ നെല്ലൂന്നിയില്‍ പെട്രോള്‍ പമ്പിനു സമീപം ബസും ലോറിയും കൂട്ടിയിടിച്ചു. ഇന്നലെ വൈകുന്നേരമാണ് അപകടം. ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. അപകടം നടന്ന മനോ
വിഷമത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ ഉരുവച്ചാല്‍ പഴശിയിലെ ധനേഷ് സ്വന്തം വീടിനു സമീപം ആത്മഹത്യ ചെയ്തു. റോഡില്‍ ഒരുവശത്തു വാഹനപരിശോധന നടക്കുമ്പോഴും മറുവശത്ത് മത്സര ഓട്ടവും ട്രാഫിക് നിയമലംഘനങ്ങളും നടക്കുകയാണ്. വലിയ വാഹനങ്ങളില്‍ നിന്നു റോഡിലേക്കൊഴുകുന്ന ഇന്ധനപശയാണ് വാഹനാപകടങ്ങള്‍ക്കു കാരണമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."