സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ തുടങ്ങി
കണ്ണൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ 2017-18 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ ജില്ലാതല ഉദ്ഘാടനം ചേലോറയില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ കമലാക്ഷി നിര്‍വഹിച്ചു. ജില്ലയില്‍ 2,31,154 കുടുംബങ്ങള്‍ക്കാണ് ഈ വര്‍ഷം സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യുന്നത്. ഏപ്രില്‍ മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് ഗുണഭോക്താക്കളില്‍ 60 വയസ് പിന്നിട്ടവര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്കീം(എസ്ചിസ്) പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതു പ്രകാരം 60 വയസ് പിന്നിട്ട ഓരോ ഗുണഭോക്താവിനും നേരത്തെ ഉളള 30,000 രൂപയുടെ ആനുകൂല്യത്തിനു പുറമെ അധിക ചികിത്സാ ധനസഹായമായി മുപ്പതിനായിരം രൂപ കൂടി ലഭിക്കും. ജില്ലയില്‍ എല്ലാ പഞ്ചായത്തിലും ഒരേ സമയം പുതുക്കല്‍ പരിപാടി ആരംഭിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്സ്മെന്റ്) എ.എന്‍ ബേബി കാസ്ട്രോ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."