ബോധനമാര്‍ഗങ്ങളിലൂടെ വിദ്യാലയങ്ങളുടെ മികവ് നിശ്ചയിക്കണം: കെ.എന്‍ ഗണേഷ്
കണ്ണൂര്‍: ഭൗതിക സാഹചര്യത്തെക്കാള്‍ ബോധനമാര്‍ഗങ്ങളിലൂടെയാണ് വിദ്യാലയങ്ങളുടെ മികവ് നിശ്ചയിക്കേണ്ടതെന്ന് സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം ഡോ. കെ.എന്‍ ഗണേഷ്. സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ശിക്ഷക് സദനില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങള്‍ക്കു വേണ്ടത് കേവലമൊരു കെട്ടിടവും ക്ലാസ് മുറികളും പാചകപ്പുരകളുമല്ല, മറിച്ച് കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ബോധനരീതികളിലെ മാറ്റമാണ്. എന്നാല്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ഈ രണ്ട് സൗകര്യങ്ങളും പൊരുത്തപ്പെട്ടു പോകാത്ത സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ വിദ്യാലയങ്ങളെ ഉയര്‍ത്താനാണ് ഏവരും ശ്രമിക്കുന്നത്.
കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് സമവായമുള്ള ഏക സംരഭമായി സ്മാര്‍ട് ക്ലാസ്‌റൂം പദ്ധതികള്‍ മാറിയത് ഇതിനു തെളിവാണ്. ഇതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലെത്താന്‍ കഴിയുമോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. പി.വി പുരുഷോത്തമന്‍, ടി.പി വേണുഗോപാലന്‍ സംസാരിച്ചു.
എ.കെ ചന്ദ്രന്‍, കെ ബാലകൃഷ്ണന്‍, എന്‍ തമ്പാന്‍, ഒ.കെ ജയകൃഷ്ണന്‍, എന്‍ സുബ്രഹ്മണ്യന്‍, കെ.കെ പ്രകാശന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."