ബ്രണ്ണന്‍ സിന്തറ്റിക്ക് ട്രാക്കിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം
തലശ്ശേരി: ബ്രണ്ണന്‍ കോളജില്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക് നിര്‍മാണത്തിനായി ഏഴുകോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര യുവജനകാര്യവും സ്പോര്‍ട്സും വകുപ്പ് മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഏഴു കോടി രൂപയാണ് അടങ്കല്‍ തുക. 2.5 കോടി രൂപ ഈ വര്‍ഷം അനുവദിച്ചു. വടക്കന്‍ കേരളത്തിലെ കായിക രംഗത്ത് വലിയ മുന്നേറ്റത്തിന് ബ്രണ്ണനിലെ സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തോടു കൂടി സാധ്യമാകും. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും. ഉത്തര മലബാറിലെ കായിക രംഗത്തുള്ളവര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനും ട്രാക്ക് പ്രയോജനപ്പെടും. ലോക്സഭയില്‍ പി.കെ ശ്രീമതി എം.പി ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് മന്ത്രി വിജയ് ഗോയല്‍ അനുകൂലമായി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."