കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു
പോത്തന്‍കോട്: കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റങ്ങള്‍ മനുഷ്യബന്ധങ്ങളില്‍ ആശാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ പ്രകടമാക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുദാന്ദന്‍ പറഞ്ഞു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ട് ദശകങ്ങള്‍ പിന്നിടുന്ന ഘട്ടം, എത്തിനില്‍ക്കുന്നത് അവിശ്വസനീയമായ മാറ്റങ്ങളിലാണ്.
വായുവും വെള്ളവും പ്രകൃതിയും ഭക്ഷണവും വസ്ത്രധാരണവും പഠന സമ്പ്രദായങ്ങളും അറിവ് സമ്പാദന രീതികളും പലതരത്തില്‍ പരിവര്‍ത്തനത്തിന് വിധെയമായിക്കൊണ്ടിരിക്കുന്ന അത്ഭുതകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കനിവ് തേടുന്ന ഇവര്‍ക്ക് സര്‍ക്കാരിനൊപ്പം ആശ്വാസമേകാന്‍ പൊതു സമൂഹവും മുന്നോട്ടുവരണമെന്ന് വി.എസ്.പറഞ്ഞു.
പോത്തന്‍കോട് കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല് ദിവസങ്ങളിലായി നടക്കുന്ന രണ്ടാമത് വാര്‍ഷികാഘോഷങ്ങളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മെഡിക്കല്‍ ക്യാംപ്, രക്തദാനം, കാരുണ്യ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കുള്ള സ്‌നേഹ വിരുന്ന്, ആശ്വസ്പാനി തുടങ്ങിയ പ്രവര്‍ത്തനങ്ങളും പോത്തന്‍കോട് കരുണാലയത്തിലെ 125 അമ്മമാര്‍ക്ക് വിരുന്നും വസ്ത്രങ്ങളും നല്‍കിയുമാണ് വാര്‍ഷികം ആഘോഷിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍നായരുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സിന്റിക്കേറ്റ അംഗം എ.എ.റഹീം പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു.
ഫിറോസ്.എ. അസീസ് ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണവും എ.കെ.അബാസ് ചികിത്സാ ധനസഹായ വിതരണവും നടത്തി. പഞ്ചായത്ത് അംഗങ്ങളായ എസ്.വി സജിത്ത്,എം.ബാലമുരളി,സി. ഹരികുമാര്‍, എന്‍.ജി കവിരാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."