കുടിവെള്ള വിതരണത്തിന് തുടക്കമായി
പുല്‍പ്പള്ളി: വരള്‍ച്ച രൂക്ഷമായ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ സി.ടി മുഹമ്മദാലി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യകുടിവെള്ള വിതരണത്തിന് തുടക്കമായി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ മേഖലകളിലായി ദിവസേന 15000 ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുക. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നത് വരെ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യും. പഞ്ചായത്തിലെ വിവിധ കുളങ്ങളിലും കിണറുകളിലുമുള്ള വെള്ളം ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിച്ച ശേഷമാണ് വിതരണം ചെയ്യുക. കുടിവെള്ളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുമാസത്തോളമായി നിരവധി പ്രക്ഷോഭപരിപാടികള്‍ നടക്കുന്ന സാഹചര്യത്തിലാണ് ചാരിറ്റബിള്‍ ട്രസ്റ്റ് കുടിവെള്ള വിതരണവുമായി മുന്നോട്ടുവന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് കൊളവള്ളിയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍, നിഖിലേഷ്, ഷൈന്‍ കാരയില്‍, ഗോകുല്‍ദാസ് കോട്ടയില്‍, പി.എം. നിഷാദ്, ജീന ഷാജി, ബിന്ദു ബിജു, സി.പി വിന്‍സന്റ്, ഷെല്ജന് ചാലക്കല്‍, പി.എ പ്രകാശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."