മത്സ്യകര്‍ഷക സമ്പര്‍ക്ക കാംപയിന്‍ തുടങ്ങി
പുല്‍പ്പള്ളി: ജില്ലയില്‍ വരള്‍ച്ചമൂലം മത്സ്യകൃഷി അസാധ്യമായ മത്സ്യകര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സ്യകര്‍ഷക സമ്പര്‍ക്ക കാംപയിന് തുടക്കമായി.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, ബത്തേരി ഗ്രാമപഞ്ചായത്തുകളിലെ വറ്റിവരണ്ട ജലാശയങ്ങളുടെ സ്ഥിതിവിവരം അക്വാകള്‍ച്ചര്‍ കോഡിനേറ്റര്‍മാര്‍ ശേഖരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വര്‍ഗീസ് മുറിയന്‍ കാവില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, അഡ്വ. ഒ.ആര്‍ രഘു, പി.കെ രാജന്‍, സിജി ജോര്‍ജ്ജ് നേതൃത്വം നല്‍കി.
പുല്‍പ്പള്ളിയില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ അസ്മത്ത്, ബിന്ദു പ്രകാശ്, എം.ജെ പോള്‍, സി.എസ് ബെന്നി എന്നിവരും നൂല്‍പ്പുഴയില്‍ ബിന്ദു മനോജ്, പി ശോഭന്‍കുമാര്‍, കെ.ഇ കെന്നഡി എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.
ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍, ആര്‍.എല്‍ സാബു, പ്രജിതരവി, രാജന്‍ രത്‌നഗിരി എന്നിവരുടെ നേതൃത്വത്തിലാണ് കാംപയിന്‍ സംഘടിപ്പിച്ചത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
മാര്‍ച്ച് 30 വരെ നീണ്ടുനില്‍ക്കുന്ന കാംപയിനിന്റെ ഭാഗമായി മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ജലാശയ സര്‍വേ, ഫിഷ് ഫാര്‍മേഴ്‌സ് ക്ലബുകളുടെ നേതൃത്വത്തില്‍ ഭാഗിക മത്സ്യ വിളവെടുപ്പ് മേളകള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനം, മത്സ്യകര്‍ഷക കൂട്ടായ്മ, കുളം നവീകരണം തുടങ്ങിയ അനുബന്ധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."