ലോക്കപ്പ് മര്‍ദനം ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്ന്
പുല്‍പ്പള്ളി: വാഹനപരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോയതിന്റെ പേരില്‍ പിടികൂടിയ ഓടക്കുന്നേല്‍ റോയി തോമസിനെ പുല്‍പ്പള്ളി പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ച പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശത്തിന്‍മേലുള്ള നഗ്‌നമായ ലംഘനമാണ് പുല്‍പ്പള്ളി പൊലിസ് സ്റ്റേഷനില്‍ അരങ്ങേറിയത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോള്‍ പൊലിസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന് ആരോപിച്ച് ഭാര്യവീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്. ഇടതുമുന്നണി ഭരണത്തില്‍ സ്റ്റേഷനില്‍ ചെല്ലുന്ന പ്രതികള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ ശുദ്ധജലവും നല്‍കുമെന്ന് മേനിപറഞ്ഞുനടക്കുന്ന സി.പി.എം, ലോക്കപ്പിലുണ്ടായ മര്‍ദനത്തില്‍ നിലപാട് വ്യക്തമാക്കണം. കെ.പി.സി.സി സെക്രട്ടറി കെ.കെ ഏബ്രഹാം, എം.ടി കരുണാകരന്‍, പി.ആര്‍ മണി, സജി പെരുമ്പില്‍, സജീവ് കൊല്ലപ്പള്ളി, ആന്റണി ചോയിക്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."