പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത
കരുനാഗപ്പള്ളി: പ്ലസ് ടു വിദ്യാര്‍ഥിനിയെ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത. കുലശേഖരപുരം സംഘപ്പുരമുക്കിന് സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ലോട്ടറി വില്‍പ്പനക്കാരിയായ മാതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സജിത ആത്മഹത്യ ചെയ്ത നിലയില്‍ കാണുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കണ്ട മുറിവ് ദുരൂഹമാണെന്നാണ് മാതാവ് ഗീത ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ ഫോറന്‍സിക് സംഘം അടക്കം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കേസില്‍ വിശദമായ അന്വേഷണവും നടക്കും.
സജിതയും മാതാവ് ഗീതയും മാത്രമാണ് രണ്ട് വര്‍ഷമായി വാടക വീട്ടില്‍ താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പുത്തൂരില്‍ ലോട്ടറി വില്‍പ്പനയും കഴിഞ്ഞ് മാതാവ് വീട്ടിലെത്തുമ്പോള്‍ രണ്ടാം നിലയിലെ മുന്‍ വശത്തെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. മറുവശത്ത് കൂടി അകത്ത് കടന്നപ്പോഴാണ് ഏക മകള്‍ കിടപ്പുമുറിയിലെ ഫാനില്‍ ഷാളിലായി തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
കരുനാഗപ്പള്ളിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചു വന്ന സജിത കഴിഞ്ഞ ദിവസത്തെ പ്ലസ് ടു പരീക്ഷാ ഫലത്തില്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറിവ് കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെയുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കരുനാഗപ്പള്ളി പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബി. വിനോദിന്റെ നേതൃത്വത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."