കാര്‍ഷിക വികസനത്തിനായി ജില്ലയിലെ ബജറ്റുകള്‍
സുല്‍ത്താന്‍ ബത്തേരി: വരള്‍ച്ച ദുരിതാശ്വാസ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ 2017-18ലെ ബജറ്റ്. ബജറ്റില്‍ വിനോദത്തിനും ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിനുമായി കോടികള്‍ മാറ്റിവച്ചപ്പോള്‍ നെല്‍കൃഷി പ്രോല്‍സാഹനത്തിനായി മുക്കാല്‍ ലക്ഷം രൂപ മാത്രം. ആകെ 120കോടി 44ലക്ഷം രൂപ വരവും 118കോടി നാല് ലക്ഷം രൂപ ചിലവും രണ്ട് കോടി 39 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി അവതരിപ്പിച്ചത്.
രൂക്ഷമായ വരള്‍ച്ച നേരിടുന്ന നഗരസഭയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി കാരാപ്പുഴ കുടിവെള്ള പദ്ധതിക്കും വിവിധ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനുമായി രണ്ട് കോടി 14 ലക്ഷത്തി അന്‍പതിനായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ കിണര്‍ നവീകരണം അടക്കം ഉള്‍പ്പെടും. അതേ സമയം നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ആമുഖത്തില്‍ ഊന്നി പറയുന്നുണ്ടെങ്കിലും കാര്യമായ തുക വകയിരുത്തിയിട്ടില്ല. 75 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. മല്‍സ്യകൃഷി പ്രോല്‍സാഹനത്തിനായി അഞ്ച് ലക്ഷം രൂപയും മുനിസിപ്പാലിറ്റിയില്‍ ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
സമ്പൂര്‍ണ ഭവന പദ്ധതി, അറ്റകുറ്റ പണി, ഇ.എം.എസ് ഭവന പൂര്‍ത്തീകരണം എന്നിവക്കായി മൂന്ന് കോടി 90 ലക്ഷം, ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 32 ലക്ഷം രൂപ, വിദ്യാഭ്യാസ മേഖലയില്‍ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ്് മുറികളാക്കാനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ, ദാരിദ്ര്യ ലഘൂകരണം സാമൂഹ്യ ക്ഷേമം എന്നിവയ്ക്കായി അഞ്ച് കോടി 68 ലക്ഷത്തി അമ്പതിനായിരം രൂപ, പട്ടിക ജാതി പട്ടിക വര്‍ഗക്കാരുടെ ക്ഷേമത്തിനും ഭവനം, ഭൂമി വാങ്ങി നല്‍കല്‍, അടിസ്ഥാന സൗകര്യം മെച്ചപെടുത്തല്‍ എന്നിവക്കായി രണ്ട് കോടി രൂപ, യുവജനക്ഷേമ കാലാ കായികം സാഹിത്യം എന്നിവയ്ക്കായി 36 ലക്ഷം, ഗ്രാമീണ മേഖലയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍ അറ്റകുറ്റപണികള്‍ എന്നിവക്കായി 60 ലക്ഷം രൂപ, മൃഗസംരക്ഷണം, ക്ഷീരമേഖല എന്നിവയുടെ പ്രോല്‍സാഹനത്തിനായി ഒരു കോടി രൂപ, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി 44 കോടി 45 ലക്ഷം രൂപ എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍ക്കായുള്ള ബജറ്റ് നീക്കിയിരിപ്പ്.
ബജറ്റ് അവതരണ യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ സഹദേവന്‍ അധ്യക്ഷനായി. സെക്രട്ടറി സി.ആര്‍ മോഹനന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."