ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം: സി.പി.എം
പുനലൂര്‍: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് മാനേജ്മെന്റ് എസ്റ്റേറ്റിലെ തൊഴിലാളികളുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും തൊഴിലാളി ക്ഷേമ നടപടികള്‍ നടപ്പാക്കാന്‍ തയാറാകണമെന്നും സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു ആവശ്യപ്പെട്ടു.
സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഹാരിസണ്‍ നാഗമല എസ്റ്റേറ്റിലെ കുറവത്താവളം ഡിവിഷന് ഓഫിസിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന് സി.പി.എം പൂര്‍ണ പിന്തുണ നല്കി. 52 ദിവസമായി തൊഴിലാളികള്‍ യോഗങ്ങളും, പ്രകടനങ്ങളും, ധര്‍ണയും നടത്തുകയാണ്. എന്നാല്‍ അനുകൂല നടപടിയെടുക്കാന്‍ മാനേജ്മെന്റ് തയാറാകാത്തതിനാല്‍ തൊഴിലാളികള്‍ സമരം ശക്തമാക്കി.
എസ്റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആശ്രിതര്‍ക്ക് താല്‍ക്കാലിക തൊഴില്‍ നല്‍കുക, ഗ്രാറ്റുവിറ്റി കുടിശിക നല്‍കുക, ശമ്പളം മസ്റ്റര്‍ ഓഫീസ് വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."