ശാസ്താംകോട്ട തടാകത്തില്‍നിന്ന് വാട്ടര്‍ അതോറിറ്റി പമ്പിങ് നിര്‍ത്തി
ശാസ്താംകോട്ട: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന പ്രത്യേക തരം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വാര്‍ട്ടര്‍ അതോറിറ്റി പമ്പിങ്‌നിര്‍ത്തി. ഇതോടെ കൊല്ലം ഉള്‍പ്പെടെയുള്ള പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി.
വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിനു നിറവ്യത്യാസവും തിളപ്പിക്കുമ്പോള്‍ പതഞ്ഞുപൊന്തുകയും ചെയ്യുന്നുവെന്ന നാടുകാരുടെ പരാതിയില്‍ വെള്ളം പരിശോധിച്ചപ്പോഴാണ് പ്രത്യേകതരം ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നതിനു കൂടുതല്‍ ക്ലോറിനേഷന്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. വെള്ളത്തിന്റെ ശേഖരിച്ച സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. പരിശോധന ഫലം വരുന്നവരെ പമ്പിങ് നിര്‍ത്തിവെക്കാന്‍ വാട്ടര്‍ അഥോറിറ്റി തീരുമാനിച്ചു. തടാകത്തിലെ ജലനിരപ്പ് താഴുന്നതു കൊണ്ടാകാം വെള്ളം കുടുതല്‍ മലിനമായതും പ്രത്യേക തരം ബാക്ടീരിയ ഉണ്ടായതെന്നുമാണ് വാട്ടര്‍ അതോറിറ്റിയുടെ നിഗമനം.
തടാകത്തില്‍ നിന്നും പമ്പിംഗ് നിര്‍ത്തിയതോടെ കനാല്‍ ജലത്തെ പൂര്‍ണമായും ആശ്രയിക്കേണ്ട ഗതികേടിലാണ് വാട്ടര്‍ അതോറിറ്റി. കല്ലടയാറ്റില്‍ താല്‍കാലിക തടയണ കെട്ടി വേനല്‍ കാലത്ത് കനാലിലൂടെ ഒഴുക്കുന്ന വെള്ളം ശുദ്ധീകരിച്ചു രണ്ടു ദിവസത്തിനു മുന്‍പ് വരെ വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം നടത്തി വരികയായിരുന്നു. ഇതിലും മാലിന്യ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നു വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ പമ്പിങ് തടഞ്ഞിരുന്നു.
തടാകത്തിലെ വെള്ളം കുടുതല്‍ മലിനമായതിനാല്‍ കനാല്‍ ജലം ശുദ്ധീകരിച്ചു പമ്പിങ് ചെയ്യുക മാത്രമേ നിര്‍വാഹമുള്ളുവെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. പ്രതിദിനം 37.5 ദശലക്ഷം യൂനിറ്റ് ജലമാണ് വാട്ടര്‍ അതോറിറ്റി കുന്നത്തൂര്‍ താലൂക്കിലും കൊല്ലം നഗരത്തിലും ചവറ പന്മന കുടിവെള്ള പദ്ധതിക്കുമായി വിതരണം ചെയ്യുന്നത്.
കനാലില്‍ നിന്നും പ്രതിദിനം 12.5 ദശലക്ഷം യൂനിറ്റ് ജലം ശുദ്ധീകരിച്ചു വിതരണം ചെയ്യാനാണ് വാട്ടര്‍ അതോറിറ്റി ഉദ്ദേശിക്കുന്നത്.
ബാക്കി ആവശ്യമായി വരുന്ന വെള്ളം പ്രാദേശിക കുടിവെള്ള പദ്ധതികളില്‍ നിന്നു വിതരണ ചെയ്യും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."