കൈവേലിയിലെ തെങ്ങുമുറി പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയെന്ന്
കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി എടോനി മേക്കോട്ട മലയില്‍ 41 തെങ്ങുകള്‍ വെട്ടിനശിപ്പിച്ച സംഭവം പ്രാദേശിക സി.പി.എം നേതാക്കളുടെ അറിവോടെയാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ആരോപിച്ചു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുള്ളമ്പത്ത് അറക്കലപൊയില് വിനോദന്‍ പാര്‍ട്ടി ഗ്രാമത്തിലെ തമ്പുരാക്കന്മാരെ സന്തോഷിപ്പിക്കാന്‍ പണവും കാഴ്ചദ്രവ്യങ്ങളും സമര്‍പ്പിക്കാത്തതാണ് അയാളുടെ 41 തെങ്ങുകള്‍ വെട്ടിയരിയാന്‍ കാരണമെന്നാണ് നാട്ടുകാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ഇദ്ദേഹത്തിന്റെ സ്ഥലത്ത് ഹീനമായ തീവ്രവാദ പ്രവര്‍ത്തനമാണ് തെങ്ങുകള്‍ കട്ടര്‍ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയതിലൂടെ സി.പി.എം നടത്തിയിരിക്കുന്നതെന്നും ടി. സിദ്ദീഖ് കുറ്റപ്പെടുത്തി. വി.എം ചന്ദ്രന്, പ്രമോദ് കക്കട്ടില്‍, ടി.പി വിശ്വനാഥ്, കെ.എം അഭിജിത്ത്, ശ്രീജേഷ് ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."