വടകര എസ്.ഐയെ സ്ഥലംമാറ്റിയതില്‍ പൊലിസില്‍ അമര്‍ഷം
വടകര: ഇന്നലെ സ്ഥലംമാറ്റം കിട്ടിയ വടകര എസ്.ഐ പി.കെ ജിജീഷിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയത് സി.പി.എമ്മിനോട് വിധേയനാകാത്തതിനാല്‍. ഇത് പൊലിസില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. നാലു മാസം മുന്‍പ് ചാര്‍ജെടുത്ത എസ്.ഐ പി.കെ ജിജീഷിനെ കോഴിക്കോട് ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. നേരത്തെ ചോമ്പാല എസ്.ഐ ആയിരുന്ന ജെ.ഇ ജയനെ വടകരയില്‍ നിയമിച്ചും ഉത്തരവായി.
കഴിഞ്ഞ ദിവസം വള്ളിക്കാടുണ്ടായ സംഭവങ്ങളാണ് എസ്.ഐ ജിജീഷിന്റെ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാ പാര്‍ട്ടികളുടെയും ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ സി.പി.എമ്മിന്റെ ബോര്‍ഡുകള്‍ മാറ്റുമ്പോള്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഇതു വകവയ്ക്കാതെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ പേരില്‍ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അടുത്ത ദിവസം സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇതിനിടയില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതറിഞ്ഞു സ്ഥലത്തെത്തിയ പൊലിസിനെതിരേ ഇവര്‍ തിരിഞ്ഞു. പൊലിസ് വാഹനം തകര്‍ക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതോടെയാണ് ഭരണകക്ഷിയായ സി.പി.എം എസ്.ഐക്കെതിരേ രംഗത്തെത്തിയത്.
എസ്.ഐയുടെ നടപടി ഏകപക്ഷീയമാണെന്നും മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ പോലും നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി സി.പി.എം രംഗത്തുവന്നതോടെയാണ് എസ്.ഐയെ സ്ഥലം മാറ്റിയത്. എസ്.ഐക്കെതിരേ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതിന്റെ പിന്നാലെയാണ് നടപടി.
എന്നാല്‍ സംഘര്‍ഷ സ്ഥലത്തു മുഖംനോക്കാതെ നടപടിയെടുത്തതിന്റെ പേരില്‍ എസ്.ഐയെ സ്ഥലംമാറ്റിയ നടപടിയില്‍ സേനയ്ക്കകത്ത് അമര്‍ഷം പുകയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."