പ്രസംഗം മാത്രമുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി: ഡോ. ശശിതരൂര്‍
നെയ്യാറ്റിന്‍കര: പ്രവര്‍ത്തനമില്ലാത്ത പ്രസംഗം മാത്രമുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ശശിതരൂര്‍ പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കു മെന്ന പൊള്ളയായ വാഗ്ദാനത്തിലൂടെ ഇന്ത്യന്‍ യുവത്വത്തെ വഞ്ചിക്കുകയാണ് മോദിയെന്ന് തരൂര്‍ കുറ്റപ്പെടുത്തി.
നാല് വര്‍ഷത്തെ ഭരണത്തില്‍ കേവലം 17-18 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് ഭരതത്തില്‍ സൃഷ്ടിക്കപ്പെട്ടത്. നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂര്‍.
ഇപ്പോഴത്തെ യു.എന്‍.സെക്രട്ടറി ജനറല്‍ കഴിവ് കുറഞ്ഞയാളാ ണെന്ന് തനിക്കഭിപ്രായമില്ലന്ന് തരൂര്‍ പറഞ്ഞു.
ട്രംപിനെ പോലെ അവസരവാദപരവും നിഷേധപരവുമായി സംസാരിക്കുന്ന ലോക നേതാക്കളുടെയിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കുവാന്‍ കഠിന പ്രയത്‌നം നടത്തണം. അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ വെള്ളക്കാരുടെ ആധിപത്യത്തിനായി ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കില്ല എന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും വോട്ടിങ് മെഷിനുകളെ ഒഴിവാക്കുകയല്ല വേണ്ടതെന്നും അവയെ കുറ്റമറ്റതും സംശയ രഹിതവുമാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചകളിലൂടെ നടപ്പിലാക്കണമെന്നും തരൂര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര മോഹനചന്ദ്രന് നെയ്യാറ്റിന്‍കരയില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ താന്‍ മുഖ്യമന്ത്രിയോടും സാംസ്‌കാരിക വകുപ്പ് മന്ത്രിയോടും കത്തിലൂടെ ആവശ്യപ്പെടു മെന്ന് തരൂര്‍ വ്യക്തമാക്കി.
സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ എം.എസ് ഫൈസല്‍ഖാന്‍ അധ്യക്ഷനായി. അഡ്വ. വിനോദ് സെന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മുന്‍ നഗരസഭ ചെയര്‍മാന്‍ എസ്.എസ് ജയകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഇരുമ്പില്‍ ശ്രീകുമാര്‍ , അഡ്വ. ഹരികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."