ഐ.എസിനെ തുരത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്: ഇറാഖില്‍ പോളിങ് കുറഞ്ഞു
ബഗ്ദാദ്: ഐ.എസ് ഭീകരരെ തുരത്തിയ ശേഷം ആദ്യമായി ഇറാഖില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇന്നലെ നടത്തിയ വോട്ടെടുപ്പില്‍ നേരിട പോളിങാണ് രേഖപ്പെടുത്തിയത്. 44.5 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. വൃദ്ധന്മാരും സ്ത്രീകളുമാണ് കൂടുതലായും വോട്ടു ചെയ്യാനെത്തിയത്.
പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതാണ് തെരഞ്ഞെടുപ്പ്. 329 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ സഖ്യങ്ങളില്‍ നിന്നായി 7,000 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.
നസ്ര് സഖ്യത്തെ പ്രതിനിധീകരിച്ചാണ് ഹൈദര്‍ അല്‍ അബാദി മത്സരിക്കുന്നത്. ഇദ്ദേഹം തന്നെ തുടരുമെന്നാണ് നിരീക്ഷണമെങ്കിലും എതിരാളി ഫതഹ് സഖ്യത്തിന്റെ നേതാവ് ഹാദി അല്‍ അമീരി ശക്തമായി മത്സരരംഗത്തുണ്ട്. പാര്‍ലമെന്ററി കമ്മാന്‍ഡറാണ് ഹാദി.
മുന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയും നല്ല സാന്നിധ്യമറിയിച്ച് മത്സരരംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വോട്ടിങ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ വരും. 2014 ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിങ് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."