നൊച്ചാട്ട് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂര്‍, ചാലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തു പട്ടാപകല്‍ കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. ഈയിടെയായി കൗമാരക്കാര്‍ പ്രതികളായ ചില കേസുകളില്‍ ഉള്‍പ്പെട്ടവര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
ഈ സാഹചര്യത്തില്‍ ഏപ്രില്‍ മാസം ലഹരിവിരുദ്ധ ബോധവല്‍ക്കരണ കാംപയിന് സംഘടിപ്പിക്കാന്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സലിം മിലാസ്, ട്രഷറര്‍ ശാമില്‍ കെ.എം, നൗഫല്‍ വി.എന്‍, ഷംജിത്ത് എരോത്ത്, അസ്ബീര്‍ വെള്ളിയൂര്‍, റിയാസ് കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."